വത്തിക്കാന്‍ : സ്വന്തം മുറിവുകള്‍ മാത്രമല്ല, മറ്റുള്ളവരുടെമുറിവുകളും വേദനകളും തന്റേതുകൂടിയായി പരിഗണിക്കാന്‍ കുട്ടികളെ പഠിപ്പിക്കാന്‍ കത്തോലിക്കാ സ്‌കൂളുകള്‍ ശ്രമിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ,കാലത്തിന്റെ അടയാളങ്ങള്‍ മനസിലാക്കാന്‍ അവരെ പ്രാപ്തരാക്കണമെന്നും ഏറ്റവും പ്രധാനമായി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പല അസമത്വങ്ങള്‍ക്കെതിരേയും പ്രതികരിക്കാനും അവയെ വിമര്‍ശിക്കാനും ശേഷിയുള്ളവരാക്കണമെന്നും പാപ്പാ പറഞ്ഞു.ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ജെസ്യൂട്ട് സ്‌കൂളുകളുടെ ലാറ്റിന്‍ അമേരിക്കന്‍ ഫെഡറേഷന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്.അപരനുവേണ്ടി, ആവശ്യക്കാരനുവേണ്ടി, ജീവിക്കുമ്പോഴാണ് ജീവിതം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാകുന്നതെന്നും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്നതെന്നും ചെറുപ്പം മുതലേ കുട്ടികളെ പരിശീലിപ്പിക്കണം,ഉദാരത, സമത്വം തുടങ്ങിയ മൂല്യങ്ങള്‍ എന്തെന്ന് വിവേചിച്ചറിയാനും അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ക്ക് കഴിയണമെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു
Comments