Foto

ഇന്ന് ലോകമെങ്ങും പെന്തക്കുസ്താ തിരുനാൾ:

ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവർ പെന്തക്കുസ്ത തിരുനാൾ ആഘോഷിക്കുകയാണ്.ക്രിസ്ത്യൻ പള്ളികളിലെങ്ങും ഇന്നലെയും ഇന്നും, തിരുക്കർമ്മങ്ങളും വിശേഷ ചടങ്ങുകളുമായാണ് തിരുനാളിനെ വരവേൽക്കുന്നത്. ഈസ്റ്ററിന് 50 ദിവസങ്ങൾക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് പെന്തക്കുസ്ത തിരുനാൾ ആചരിക്കപ്പെടുന്നത്.
ക്രിസ്തുവിന്റെ ക്രൂശീകരണത്തിനും പുനരുത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും ശേഷം ഈ ദിവസത്തിൽ പരിശുദ്ധാത്മാവ് അപ്പോസ്തലന്മാരുടെയും മറ്റ് ശിഷ്യന്മാരുടെയും മേൽ ജ്വാലയായ് ഇറങ്ങിയെന്ന് കത്തോലിക്കർ അടിയുറച്ച് വിശ്വസിക്കുന്നു. ക്രിസ്തു തന്റെ ജനത്തെ നിത്യമായി സംരക്ഷിക്കുമെന്ന് ശിഷ്യന്മാർക്ക് നൽകിയ വാഗ്ദാനത്തെയും ഈ ദിനം അനുസ്മരിക്കപ്പെടുന്നു.
വിശ്വാസികൾക്ക് സ്നാനമേൽക്കാനുള്ള ഒരു ജനപ്രിയ ദിവസമായിരുന്നു ആദ്യ കാലങ്ങളിൽ പെന്തക്കോസ്ത് ദിനം. വിളവെടുപ്പിന്റെ ഉത്സവം അല്ലെങ്കിൽ ആഴ്ചകളുടെ ഉത്സവം എന്നും ആ കാലങ്ങളിൽ അറിയപ്പെട്ടിരുന്നു. ക്രിസ്ത്യൻ സഭ ലോകമെമ്പാടുമുള്ള പുതിയ ദൗത്യങ്ങൾക്ക് തുടക്കം കുറിക്കുന്ന ദിനം കൂടിയാണ് പെന്തക്കോസ്ത്
എല്ലായ്പ്പോഴും മെയ് മധ്യത്തിലോ അല്ലെങ്കിൽ അപൂർവ സന്ദർഭങ്ങളിൽ ജൂൺ തുടക്കത്തിലോ ഈ ദിനം ആചരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പരിശുദ്ധാത്മാവിനാൽ, ശക്തിയുടെ പര്യായം കൂടിയാണ് ഈ ദിനം

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News