Foto

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള സർക്കാരിന്റ 

പ്രതിബദ്ധതയുടെ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിനു ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസിമലയാളികളായ നോർക്കാ റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി.ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, ഫെബ്രുവരി 26 ആണ്.


ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.

നോർക്ക റൂട്ട്സ് സ്കോളർഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല.തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതാണ്.


അപേക്ഷകർക്ക് സ്വന്തമായി സേവിംഗ്സ് ബാങ്ക് എക്കൗണ്ട് ഉണ്ടായിരിക്കണം.ഗുണഭോക്താക്കളുടെ സേവിങ്ങിസ് ബാങ്ക് അക്കൗണ്ട് മുഖേനയാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.ഓരോ കോഴ്‌സിനും 20000 രൂപയായിരിക്കും സ്കോളർഷിപ്പ് തുക


ആർക്കൊക്കെ അപേക്ഷിക്കാം

വിദേശത്ത് കുറഞ്ഞത് രണ്ടു വർഷമെങ്കിലും ജോലി ചെയ്യ്തിട്ടുള്ള ഇ .സി .ആർ കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും മുൻ പ്രവാസികളുടെ (ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്ത് തിരികെ എത്തി കേരളത്തിൽ താമസമാക്കിയവരുടെ)മക്കൾക്കുമാണ്, ഈ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനർഹത. നാട്ടിൽ സെറ്റിൽ ചെയ്തിട്ടുള്ള അവരുടെ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയായിരിക്കണം.

ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് നൽകുന്നതാണ് .


അപേക്ഷകർ , പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യ വർഷം പഠിക്കുന്നവരായിരിക്കണം.തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയിൽ (യൂണിവേഴ്സിറ്റി /ബോർഡ് പരീക്ഷയിൽ ) ഉയർന്ന മാർക്ക് ലഭിച്ചവർക്കാണ്  സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർക്ക്, അവർ

പഠിക്കുന്ന കോഴ്സിനുവേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേ ടിയിരിക്കണം. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.scholarship.norkaroots.org


സംശയ നിവാരണങ്ങൾക്ക്

0471-2770528

0471-2770500 


ടോൾ ഫ്രീ നമ്പർ

1800 425 3939

Comments

leave a reply

Related News