ദിവ്യകാരുണ്യത്തിലേക്ക് കണ്ണയയ്ക്കൂ; മതബോധകരോട് ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി : ദിവ്യകാരുണ്യത്തിൽ നിന്ന് സ്വാംശീകരിക്കുന്ന ജീവിതസാക്ഷ്യം സംവേദനം ചെയ്യുന്നവരാണ് മതബോധനരംഗത്ത് പ്രവർത്തിക്കുന്നവരെന്നു ഫ്രാൻസിസ് പാപ്പ.
യൂറോപ്യൻ മെത്രാൻമാരുടെ സമിതികളിൽ മതബോധനത്തിന്റെ ചുമതലയുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. നവ സുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ സംഘടിപ്പിച്ച ''നവസുവിശേഷവത്ക്കരണത്തിനായുള്ള മതബോധനവും മതബോധകരും'' എന്ന വിഷയത്തെക്കുറിച്ചുള്ള സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരാണ് പാപ്പയെ സന്ദർശിച്ചത്.
ദിവ്യകാരുണ്യത്തിൽ കണ്ണുനട്ടുകൊണ്ടുള്ള മതബോധനം കൂടുതൽ ഫലം പുറപ്പെടുവിക്കും. മതബോധനം എന്നത് സിദ്ധാന്തപരമായ അറിവിന്റെ ഫോർമൂലകൾ അപ്രായോഗികമായ വിധം സംവദിക്കുന്ന ഒന്നല്ല. മറിച്ച്, നമ്മുടെ സഹോദരീ സഹോദരന്മാർ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരെ അവരായിരിക്കുന്ന ഇടങ്ങളിലെത്തി വിശ്വാസരഹസ്യങ്ങളുടെ അനുഭവത്തിലൂടെ കണ്ടുമുട്ടുന്നതാണ്. ഉത്ഥിതനായ യേശുക്രിസ്തു നിങ്ങളെ സ്‌നേഹിക്കുന്നു, ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നതിൽ ഊന്നൽ നൽകുന്ന പ്രവർത്തനമാണ് മതബോധനത്തിന്റെ ഹൃദയം. യൂറോപ്യൻ വൻകരയുടെ പാരമ്പര്യം ചരിത്രപരമായ തിരുശേഷിപ്പായി മാറരുത്. അല്ലാതെ വന്നാൽ അതിന് പാരമ്പര്യമേ ഇല്ലാതാകും- പാപ്പ പറഞ്ഞു.
Video Courtesy : Rome Reports
Comments