ചരിത്രത്തിൽ ഇന്ന്.(20/4/2022)
1. യു. എൻ. ചൈനീസ് ഭാഷാദിനം 2011 മുതൽ യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ചൈനീസ് കലണ്ടറിലെ ഗ്യുവിന് സമാനമായി ഈ ദിനം ആഘോഷിക്കുന്നു.
2. 1526-ഇബ്രാഹിം ലോധിയെ പാനിപ്പട്ടിൽ നടന്ന യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തി. ഈ യുദ്ധത്തോടെയായിരുന്നു മുഗൾ സാമ്രാജ്യത്തിന്റെ ഉദയം.
3. 1792-ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.
4. 1889-അഡോൾഫ് ഹിറ്റ്‌ലർ ഓസ്ട്രിയയിലെ ബ്രൗനൗവിൽ ജനിച്ചു.
5. 1909-മുൻ കേരള മുഖ്യ മന്ത്രി ആർ. ശങ്കർ ജനിച്ചു.
6. 1902-പിയറി, മേരി ക്യുറി ദമ്പതികൾ റേഡിയം ക്ളോറൈഡ് വേർതിരിച്ചെടുത്തു.
7. 1912-അപസർപ്പക നോവലിസ്റ്റ് ബ്രാംസ്റ്റോക്കർ അന്തരിച്ചു. ഡ്രാക്കുള എന്ന കഥാപാത്രം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.
8. 1936-കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.
9.1936-ഭൂകമ്പമാപിനി കണ്ടുപിടിച്ച ചാൾസ് ഫ്രാൻസിസ് റിക്ടർ കാലിഫോർണിയയിൽ അന്തരിച്ചു.
10-1986-ബംഗ്ളാദേശിലെ ധാലേശ്വർ നദിയിൽ ബോട്ടുമുങ്ങി 600-ലേറെ മരണം.
11.2009-ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം റിസാറ്റ് 2 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.
12.2010-ആദ്യ മലയാള ശബ്ദ ചിത്രമായ ബാലനിലെ നായിക എം. കെ. കമലം. അന്തരിച്ചു.
സമ്പാദനം :ജോസ് ചന്ദനപ്പള്ളി
Comments