ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
കോയമ്പത്തൂര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റിലെ വിവിധ
പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.ബി.എസ്സി., ബി.ബി.എ., എം.ബി.എ.
പ്രോഗ്രാമുകളിലേക്കാണ് , അവസരം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
ബി.എസ്സി./ബി.ബി.എ.യ്ക്ക് 50% സീറ്റിലേയ്ക്കും എം.ബി.എ.യ്ക്ക് 60% സീറ്റിലെക്കും പ്രവേശനം എസ്.വി.പി. പ്രവേശന പരീക്ഷവഴിയാണ്. ബാക്കിയുള്ള സീറ്റുകളിലേക്ക് , സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴി പ്രവേശനം നടത്തും.
വിവിധ പ്രോഗ്രാമുകള്‍
1.ബി.എസ്സി. ടെക്സ്‌റ്റൈല്‍സ്
2.ബി.എസ്സി. ടെക്‌നിക്കല്‍ ടെക്സ്‌റ്റൈല്‍സ്
3.ബി.ബി.എ. ടെക്സ്*!*!*!െറ്റെല്‍ ബിസിനസ് അനലറ്റിക്‌സ്
4.മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.)
അടിസ്ഥാനയോഗ്യത
ബി.എസ്സി. ടെക്സ്‌റ്റൈല്‍സ്, ബി.എസ്സി. ടെക്‌നിക്കല്‍ ടെക്സ്‌റ്റൈല്‍സ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ പ്ലസ് ടു സയന്‍സ് സ്ട്രീമിലോ ടെക്സ്‌റ്റൈല്‍ വിഷയത്തോടെയുള്ള വൊക്കേഷണല്‍ സ്ട്രീമിലോ പഠിച്ചിരിക്കണം.ബി.ബി.എ. ടെക്സ്*!*!*!െറ്റെല്‍ ബിസിനസ് അനലറ്റിക്‌സ് നു ചേരാന്‍ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സാകണം.ഏതെങ്കിലും വിഷയത്തിലെ അംഗീകൃതബിരുദമാണ്,മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനു (എം.ബി.എ.) ചേരാനുള്ള യോഗ്യത.
അപേക്ഷാ ക്രമവും പ്രവേശന പരീക്ഷയും
യോഗ്യതയുള്ളവര്‍ക്ക്, മാര്‍ച്ച് 12 വരെ അപേക്ഷ സമര്‍പ്പിക്കാനവസരമുണ്ട്.പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും നിശ്ചിത ദിവസത്തിനകം , admission@svpitm.ac.in എന്ന മെയിലില്‍ ലഭിക്കണം.എസ്.വി.പി. പ്രവേശനപരീക്ഷ മാര്‍ച്ച് 23-ന് നടത്തും. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക്, 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും
www.svpistm.ac.in
Comments