ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
ദേശീയ നിലവാരമുള്ള കൊച്ചിയിലെ നിയമ സര്‍വകലാശാലയായ നുവാല്‍സില്‍ (National University of Advanced Legal Studies) ആരംഭിക്കുന്ന എക്‌സിക്യൂട്ടീവ് എല്‍എല്‍എം പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. എല്‍എല്‍എം പ്രോഗ്രാമിന് ആകെയുള്ള 15 സീറ്റില്‍ ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവര്‍ക്കായി 35 ശതമാനം സീറ്റുകള്‍ മാറ്റിവച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പൊതുമേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് 20 ശതമാനവും സ്വകാര്യ മേഖലയിലുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് 10 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മറ്റു സംവരണക്രമം, കേരള സര്‍ക്കാറിന്റെ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.
പ്രവേശനപരീക്ഷയുടെ മാര്‍ക്കിന്റെയും പ്രവര്‍ത്തന പരിചയ കാലയളവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും നിയമം കൈകാര്യം ചെയ്തു പ്രവൃത്തി പരിചയമുള്ളവര്‍ക്കേ പ്രവേശനത്തിന് യോഗ്യതയുള്ളു.
മാര്‍ച്ച് 15 വരെ, അപേക്ഷ സമര്‍പ്പിക്കാം.മാര്‍ച്ച 26 നു പ്രവേശന പരീക്ഷ നടക്കും.
ക്ലാസ്സുകളുടെ ക്രമം
ഹൈക്കോടതിയുടെ വെക്കേഷന്‍ കാലവും പൊതു അവധി ദിവസങ്ങളിലുമാണ് , ക്ലാസ്സുകള്‍ ക്രമീകരിക്കുന്നത്. ഇതു കൂടാതെ സാഹചര്യത്തിനനുസരിച്ച്, പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6 മണിക്ക് ശേഷം ഈവനിങ് ക്ലാസ്സുകളും ഉണ്ടായിരിക്കും.
വിശദവിവരങ്ങള്‍ക്ക്
https://www.nuals.ac.in/
Comments