Foto

ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍
ബി.ടെക്. മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് പ്രോഗ്രാം

ബാംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്സി.) ബെംഗളൂരു മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്ങില്‍ ബി.ടെക്. പ്രോഗ്രാം, ഈ അധ്യയന വര്‍ഷം ആരംഭിക്കുന്നു . പുതിയ കാലഘട്ടം ആവശ്യപെടുന്ന വിവരങ്ങളുടെ(information) ജനറേഷന്‍, അവയുടെ സ്റ്റോറേജ്, ഡിസ്ട്രിബ്യൂഷന്‍, വിവരങ്ങളുടെ
ഉപയോഗ ക്രമം, വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍വേണ്ട ഉയര്‍ന്ന തലങ്ങളിലുള്ള കംപ്യൂട്ടേഷണല്‍, ഇതോടൊപ്പം തന്നെ ഗണിത ശാസ്ത്രവും ഡേറ്റാ അനലറ്റിക്‌സുമായി ബന്ധപ്പെട്ട നൈപുണികള്‍ എന്നിവയുള്‍പ്പെടുന്ന അപ്ലൈഡ് മാത്തമാറ്റിക്‌സിന് വലിയ പ്രാമുഖ്യം, ഈ കാലഘട്ടത്തിലുണ്ട്.

അപേക്ഷക്രമവും യോഗ്യതയും
2022-ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് റാങ്ക് ലിസ്റ്റില്‍ നിന്നാണ് , പ്രവേശനം.
പ്ലസ് ടു സയന്‍സ് സ്ട്രീമില്‍, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഒരു ഭാഷാവിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയവും കൂടി പഠിച്ച് പാസ്സാവണം.

എ.ഐ.എസ്.സി.യിലെ ബിരുദ പ്രോഗ്രാമുകള്‍
1.Bachelor of Science
2.B.Tech. (Mathematics and Computing)

കൂടുതല്‍ വിവരങ്ങള്‍ക്ക്
 https://iisc.ac.in/admissions/

 

Comments

leave a reply

Related News