ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
കേരളത്തിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും തുടര്‍പഠനത്തില്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. വിവിധ യൂണിവേഴ്‌സിറ്റികളോട് അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്കൊപ്പം തന്നെ, സ്വതന്ത്രമായ പ്രവേശനപ്രക്രിയ നടത്തുന്ന ഓട്ടോണമസ് കോളേജുകളുമുണ്ട്. ഓട്ടോണമസ് കോളേജുകളൊഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളുടെ പ്രവേശനത്തിന് അതത് സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികള്‍ വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്.
അപേക്ഷാ സമര്‍പ്പണത്തില്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അപേക്ഷാ സമര്‍പ്പണത്തിന് മുന്നോടിയായി, അഡ്മിഷന്‍
പ്രോസ്‌പെക്ടസ് നോക്കി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളേജ് എന്നിവ സംബന്ധിച്ച് പ്രാഥമിക ധാരണ വേണം. പഠിക്കേണ്ട കോഴ്‌സുകളും ചേരേണ്ട കോളേജുകളുടേയും മുന്‍ഗണനാക്രമം നിശ്ചയിച്ച് വേണം, അപേക്ഷ പൂരിപ്പിക്കാന്‍ .പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ സ്വാഭാവികമായും റദ്ദാകുമെന്നതിനാല്‍ ഈ മുന്‍ഗണനാക്രമത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതിനു പുറമെ, സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം.
മാനേജ്‌മെന്റ് - കമ്മ്യൂണിറ്റി സീറ്റുകള്‍
അഫിലിയേറ്റ് കോളേജുകളിലെ എയിഡഡ്, സ്വാശ്രയ വിഭാഗങ്ങളിലെ മാനേജ്‌മെന്റ് - സമുദായ
സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം അതതു കോളേജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വിവിധ യൂണിവേഴ്‌സിറ്റികളുടെ അപേക്ഷ സമര്‍പ്പണത്തിനുളള വെബ് സൈറ്റ്
കേരള യൂണിവേഴ്‌സിറ്റി
https://admissions.keralauniversity.ac.in/
കോഴിക്കോട് സര്‍വ്വകലാശാല
https://admission.uoc.ac.in/
മഹാത്മാഗാന്ധി സര്‍വ്വകലാശാല
https://cap.mgu.ac.in/
കണ്ണൂര്‍ സര്‍വ്വകലാശാല
https://admission.kannuruniversity.ac.in/
Comments