Foto

പിഒസിയില്‍ ചെറുധാന്യ കൃഷി  കൊയ്ത്തുത്സവം  നടത്തി 

കൊച്ചി :  കേരള കത്തോലിക്കാ സഭാകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ ഓര്‍ഗാനിക്ക് കേരള ചിരിറ്റബിള്‍ ട്രസ്റ്റിന്റെ  സാങ്കേതിക സഹായത്തോടെ നടത്തുന്ന ചെറുധാന്യ  കൃഷിയുടെ ഒന്നാംഘട്ട കൊയ്ത്തുത്സവം  നടത്തി. കൊച്ചി മേയര്‍  എം. അനില്‍ കുമാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും  ചേര്‍ന്ന്  ഉദ്ഘാടനം നിർവഹിച്ചു.പിഒസിയോടനുബന്ധിച്ചുള്ള ഒന്നര ഏക്കറിലാണു ചെറുധാന്യ കൃഷി നടത്തുന്നത്. ബജറ, ജോവർ, തിന, വരക്, ചാമ തുടങ്ങിയ ചെറുധാന്യ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്.
പിഒസി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഓര്‍ഗാനിക്ക് കേരള ചിരിറ്റബിള്‍ ട്രസ്റ്റ് ഓർഗനൈസർ എം.എം. അബ്ബാസ്, ഫാ. ടോണി കോഴിമണ്ണിൽ, സിസ്റ്റർ സോളി എന്നിവർ പ്രസംഗിച്ചു. ധാന്യകൃഷിയുടെ ഏകോപനം നിർ‌വഹിച്ച സിസ്റ്റർ മെൽവിനെ ആദിരിച്ചു.ചടങ്ങിൽ വിവിധ മാധ്യമ പ്രവർത്തകരും ജനങ്ങളും സന്നിഹിതരായിരുന്നു.  കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഓര്‍ഗാനിക്ക് കേരള തയാറാക്കിയ അദ്ഭുത പോഷക ചെറുധാന്യങ്ങൾ ആരോഗ്യസുരക്ഷയ്ക്കും പ്രകൃതി സംരക്ഷണത്തിനും എന്ന ഡോക്യുമെന്‍ററിയുടെ പ്രകാശനം, മില്ലറ്റ് വിത്തു വിതരണം എന്നിവയും നടന്നു.  
                         ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉല്ലാസ് തോമസും കൊച്ചി മേയര്‍ ശ്രീ. എ. അനില്‍ കുമാറും പ്രസംഗത്തിൽ ഇത്തരം ശ്രമങ്ങൾ സമൂഹത്തിന് വളരെയേറെ പ്രചോദനവും പ്രോത്സാഹനവുമാണെന്ന് ചൂണ്ടിക്കാട്ടി,അതോടൊപ്പം വിഷരഹിത ഭക്ഷണ ശീലങ്ങൾക്കൊപ്പം ചെറുധാന്യങ്ങളുടെ ആവശ്യകതെക്കുറിച്ചും സൂചിപ്പിച്ചു. കൃഷിക്ക്  കൂടുതൽ പ്രോത്സാഹനമേകാൻ അതാത് വകുപ്പുകളുമായ് ചേർന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.  

യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ 2023നെ മില്ലറ്റ് വര്‍ഷമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്തതിന്റെ ഭാഗമായിട്ടാണ്  കേരള കത്തോലിക്കാ സഭാകാര്യാലയവും ചെറുധാന്യ കൃഷിക്ക് തുടക്കം കുറിച്ചത്. പിഒസിയിലെ കൃഷിരീതികളും സാധ്യതകളും കണ്ട് മനസ്സിലാക്കിയാണ് ചടങ്ങിനെത്തിയവർ പിരിഞ്ഞത്.കൊയ്ത്തുവത്സവ ചടങ്ങും മില്ലറ്റ് കൃഷിയും ഇത്രക്കും വിജയമേകാൻ പിന്തുണയേകിയവർക്ക് റവ. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഒരിക്കൽ കൂടി നന്ദി പറഞ്ഞു

Comments

leave a reply