പാക്കിസ്ഥാനില്‍ നിന്ന് ആദ്യമായി വിശുദ്ധിയുടെ പടവുകളിലേക്ക് ആകാശ് ബഷീര്‍ എന്ന ഇരുപതു വയസ്സുകാരന്‍ ദൈവദാസന്‍ ആയി പ്രഖ്യാപിക്കപ്പെട്ടു. 2015ല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലുളള സെന്റ് ജോണ്‍സ് കത്തോലിക്കാ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ വന്ന തീവ്രവാദിയെ സ്വജീവന്‍ പണയം വെച്ച് തടഞ്ഞുനിര്‍ത്തിയ ഇരുപത് വയസ്സുകാരന്‍ രക്തസാക്ഷി ആണ് ആകാശ് ബഷീര്‍.
ജനുവരി 31 വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ തിരുനാള്‍ ദിവസം കുര്‍ബാന അര്‍പ്പിക്കുന്ന വേളയില്‍ ലാഹോര്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ആണ് വത്തിക്കാന്റെ പ്രഖ്യാപനം അറിയിച്ചത്. ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ആകാശ് ബഷീറെന്ന് ലാഹോര്‍ അതിരൂപതയിലെ വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് ഗുല്‍സാര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
'ഞാന്‍ കൊല്ലപ്പെടും , എന്നാലും നിന്നെ ഞാന്‍ വിടില്ല'
ആയിരക്കണക്കിന് ക്രിസ്ത്യാനികളെ വംശഹത്യ നടത്താന്‍ പള്ളിയിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച സൂയിസൈഡ് ബോംബറെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് 20 വയസുകാരന്‍ ആകാശ് ബഷീറിന്റെ വാക്കുകള്‍ . തനിക്ക് മുന്നോട്ട് പോകാന്‍ ആവില്ലെന്ന് ഉറപ്പായപ്പോള്‍ അക്രമി സ്വയം പൊട്ടിത്തെറിച്ചു. ആകാശ് ബഷീര്‍ രക്തസാക്ഷിയായി .
കടുത്ത മതപീഢനങ്ങള്‍ അനുഭവിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷമായ പാക്കിസ്ഥാനിലെ സഭയ്ക്ക് ഇത് ചരിത്ര നിമിഷം.
Comments