Foto

ദൈവദാസൻ മാർ ഈവാനിയോസ് ഓർമ പെരുനാൾ സമാപിച്ചു.

തിരുവനന്തപുരം: ജൂലൈ 1 മുതൽ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്നു വന്ന ഓർമ്മ പെരുനാൾ സമാപിച്ചു. പെരുനാളിന് വിവിധ ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്താമാരും വികാരി ജനറൽമാരും നേതൃത്വം നൽകി.  സമാപന ദിവസമായ ഇന്നലെ രാവിലെ 8ന് നടന്ന പെരുനാൾ കുർബാനക്ക് തിരുവല്ല ആർച്ചുബിഷപ് തോമസ്  മാർ കൂറിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റം,സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, വിൻസൻ്റ് മാർ പൗലോസ്,  തോമസ് മാർ യൗസേബിയൂസ് , യൂഹാനോൻ മാർ തിയഡോഷ്യസ്, ഗീവർഗീസ് മാർ മക്കാറിയോസ്, എന്നിവർ സഹകാർമ്മികരായിരിന്നു. മേജർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മുൻ ഡി.ജി.പി.ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി എന്നിവർ സംബന്ധിച്ചു. കുർബാന മദ്ധ്യേ മലങ്കര ഓർത്തഡോക്സ് സഭയുടെ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. തുടർന്ന് കബറിടത്തിൽ അനുസ്മരണ ശുശ്രൂഷകൾ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 50 പേർക്ക് സമാപന ചടങ്ങുകളിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നു.ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായതിനാൽ മേജർ ആർച്ചുബിഷപ്സ് ഹൗസിൽ എല്ലാവരും ക്വാറൻ്റൈനിൽ ' ആയതിനാൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ പെരുനാൾ സമാപന ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു.

 

Foto

Comments

leave a reply

Related News