ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ,
ഡിപ്പാർട്ടുമെൻ്റ് ഓഫ് ഫിസിക്സ്,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ
കേരള സർക്കാരിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ - സർട്ടിഫിക്കേറ്റ് കോഴ്‌സുകളിൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. ജൂലായ് 23 നകം അപേക്ഷ സമർപ്പിക്കണം.
വിവിധ പ്രോഗ്രാമുകൾ
1.പോസ്റ്റ് ഗ്രജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻസിന് (പി.ജി.ഡി.സി.എ)
ഏതെങ്കിലും സ്ട്രീമിൽ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
2.ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ
എസ്.എസ്.എൽ.സി.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
3.ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)
പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
4.സർട്ടിഫിക്കേറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ (സി.സി.എൽ.ഐ.എസ്)
എസ്.എസ്.എൽ.സി.യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
5.ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംങ്
പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
6.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ് (എ.ഡി.ബി.എം.ഇ)
ഇലക്‌ട്രോണിക്‌സ്/ ആനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
7.ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (ഡി.എൽ.എസ്സ്.എം)
ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
8.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ
എം .ടെക്/ബി.ടെക്/എം.എസ്‌സി
യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ക്രമം
വെബ് സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം, പൂരിപ്പിച്ചതിനു ശേഷം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം അതാത് കോഴ്സുകളുള്ള സെൻ്ററുകളുള്ള സ്ഥാപനമേധാവിക്ക് സമർപ്പിക്കണം
അപേക്ഷാ ഫോമും വിശദവിവരവും ഐ.എച്ച്.ആർ. ഡി.യുടെ വെബ് സൈറ്റായ
www.ihrd.ac.in ൽ ലഭ്യമാണ്.
Comments