Foto

പുതുച്ചേരിയിൽ മെഡിക്കൽ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

പുതുച്ചേരി ടെക്നോളജിക്കൽ

സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സർക്കാർ

അഖിലേന്ത്യ (മാനേജ്മെന്റ്) / ന്യൂനപക്ഷ /എൻആർഐ / സെൽഫ് സപ്പോർട്ടിങ് എംബിബിഎസ്,

ബിഡിഎസ്, ആയുർവേദ, വെറ്ററിനറി ബാചലർ ബിരുദ കോഴ്സുകളിലെ ഈ അധ്യയന വർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ ആയി അപേക്ഷിക്കാൻ സെപ്റ്റംബർ 25 വരെയാണ്, അവസരം. പുതുച്ചേരിയിലെ  സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റിയ്ക്കാണ് , പ്രവേശനച്ചുമതല.

 

2022 ലെ നീറ്റ് യുജി യോഗ്യത വേണം. അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക വെറ്ററിനറിയിലെ നാഷനൽ സെൽഫ് സപ്പോർട്ടിങ് സീറ്റുകളിലേക്ക് അപേക്ഷിക്കുന്ന പിന്നാക്കവിഭാഗക്കാർ , നിർബന്ധമായും നോൺ-ക്രീമിലെയർ

സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. 

 

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

www.centacpuducherry.in

Comments

leave a reply

Related News