ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്തുക : ഫ്രാൻസിസ് പാപ്പ
പാവപ്പെട്ടവരുടെ ദിനാചരണത്തിൻറെ ഭാഗമായി പാപ്പാ ഞായറാഴ്‌ച രാവിലെ, പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.
ദാരിദ്ര്യത്തിന്റെ നിരവധീയായ ആവിഷ്ക്കാരങ്ങൾ തിരിച്ചറിയുന്നതിന് നമ്മുടെ ഹൃദയങ്ങൾ തുറന്നിടുകയും നാം പ്രഖ്യാപിക്കുന്ന വിശ്വാസാനുസൃതം ജീവിക്കുകയും ചെയ്യേണ്ടത് സുപ്രധാനമാണെന്നും ഇതാണ് “അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ” എന്ന യേശുവിന്റെ ആഹ്വാനത്തിന്റെ പൊരുൾ എന്ന് ഈ ദിനാചരണത്തിനായി നല്കിയ സന്ദേശത്തിൽ പാപ്പാ വിശദീകരിക്കുകയുണ്ടായി.
“ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്” (മർക്കോസ് 14,7), എന്ന യേശു വചനമാണ് ദരദ്രർക്കായുള്ള ലോകദിനത്തിന്റെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം. എല്ലാവർഷവും നവമ്പർ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച പാവപ്പെട്ടവർക്കായുള്ള ആഗോള ദിനം ആചരിക്കപ്പെടുന്നു. പാവപ്പെട്ടവർക്കായുള്ള അഞ്ചാം ലോകദിനമാണ് ഇത്തവണ ആചരിക്കുന്നത്.
പാവങ്ങൾക്കായുള്ള അഞ്ചാം ആഗോള ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അതിന്റെ തലേന്ന്, ശനിയാഴ്ച (13/11/21) ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്. പാപ്പാ ട്വിറ്ററിൽ കുറിച്ചു: “ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്താനും അവരുടെ ആവശ്യങ്ങൾക്കായി സ്വരമുയർത്താനും മാത്രമല്ല, അവരുടെ സുഹൃത്തുക്കളാകാനും അവരെ ശ്രവിക്കാനും മനസ്സിലാക്കാനും അവരിലൂടെ ദൈവം നമ്മിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്ന നിഗൂഢമായ ജ്ഞാനത്തെ സ്വാഗതം ചെയ്യാനും നാം വിളിക്കപ്പെട്ടിരിക്കുന്നു”.
Video Courtesy : Rome Reports


Comments