Foto

മെത്രാന്മാർ തമ്മിലുള്ള ബന്ധം, സമർപ്പിത ജീവിതം, ‘അദ് ലിമിന’ സന്ദർശനം എന്നിവയെ സംബന്ധിച്ച സിനഡ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു

മെത്രാന്മാർ തമ്മിലുള്ള ബന്ധം, സമർപ്പിത ജീവിതം, ‘അദ് ലിമിന’ സന്ദർശനം എന്നിവയെ സംബന്ധിച്ച സിനഡ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു സഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി, പരസ്പരം ശ്രവിക്കുക, കാര്യങ്ങൾ ബോധ്യപ്പെടുക, ദാനങ്ങൾ കൈമാറുക എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ബന്ധം ഊട്ടിയുറപ്പിക്കണമെന്ന്, എടുത്തു പറഞ്ഞുകൊണ്ട്, ‘വ്യത്യസ്ത തലങ്ങളിലുള്ള സഹ-ഉത്തരവാദിത്തം’ എന്ന ആശയം, കത്തോലിക്കാ സഭയുടെ സിനഡിന്റെ ആറാം നമ്പർ പഠന ഗ്രൂപ്പിന്റെ റിപ്പോർട്ടും, ഏഴാം നമ്പർ പഠന ഗ്രൂപ്പിന്റെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗവും പ്രസിദ്ധീകരിച്ചു. ഒരു മെത്രാനും സന്യാസ സമൂഹങ്ങളും തമ്മിലായാലും, ഒരു മെത്രാനും അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുള്ള ദൈവജനവും തമ്മിലായാലും, ഒരു പ്രാദേശിക സഭയും അതേ പ്രദേശത്തെ മറ്റ് സഭകളും റോമിലെ മെത്രാനും തമ്മിലായാലും ഇതിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്നു ഗ്രൂപ്പുകൾ ചൂണ്ടിക്കാണിക്കുന്നു.

സിനഡ് സെക്രട്ടേറിയറ്റ് പുറത്തിറക്കിയ കുറിപ്പിൽ, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഈ റിപ്പോർട്ടുകൾ പരസ്യപ്പെടുത്താൻ ലെയോ പതിനാലാമൻ പാപ്പ നിർദേശിച്ചതായി വ്യക്തമാക്കുന്നു. മെത്രാന്മാരും സന്യാസ സമൂഹങ്ങളും സഭാ പ്രസ്ഥാനങ്ങളും തമ്മിൽ ഒരു ‘ബന്ധപരമായ പരിവർത്തനം’ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആറാം ഗ്രൂപ്പിന്റെ റിപ്പോർട്ട് പ്രതിപാദിക്കുന്നു. വെറും ഔദ്യോഗികമായോ അധികാരശ്രേണിപരമായോ ഉള്ള ബന്ധങ്ങൾക്കും അപ്പുറം, വിശ്വാസത്തിലും പരസ്പര ശ്രവണത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾ വളർത്തിയെടുക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. പുതിയ സന്യാസ സഭകൾക്കും സമൂഹങ്ങൾക്കും അംഗീകാരം നൽകുന്നതിന് വ്യക്തമായ ദൈവശാസ്ത്ര-നിയമ മാനദണ്ഡങ്ങൾ രൂപീകരിക്കുക. ഓരോ രൂപതയിലും സമർപ്പിത ജീവിതത്തിനായി ഒരു പ്രതിനിധിയെ നിയമിക്കുക. രൂപതകളും സന്യാസ സഭകളും തമ്മിൽ മിഷൻ, പരിശീലനം, വേതനം, സ്വത്ത് നിർവഹണം എന്നിവ സംബന്ധിച്ച് നിർബന്ധിത കരാറുകൾ ഉണ്ടാക്കുക. സഭാ പ്രസ്ഥാനങ്ങളെ രൂപതയുടെ പാസ്റ്ററൽ പ്ലാനുകളിലും തീരുമാനങ്ങൾ എടുക്കുന്ന സമിതികളിലും ഉൾപ്പെടുത്തുക എന്നിവയെല്ലാം ആറാം ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. മെത്രാന്മാർ നിശ്ചിത കാലയളവിൽ വത്തിക്കാനിൽ നടത്തുന്ന ‘അദ് ലിമിന’ സന്ദർശനത്തെ സംബന്ധിച്ചാണ് ഏഴാം ഗ്രൂപ്പിന്റെ റിപ്പോർട്ട്. ഇത് കേവലം ഒരു ഭരണപരമായ റിപ്പോർട്ട് സമർപ്പിക്കലല്ല, മറിച്ച് പ്രാദേശിക സഭയുടെ മിഷനെ സഹായിക്കുന്ന ഒന്നായി മാറണമെന്നുള്ള നിർദേശം ഏഴാം ഗ്രൂപ്പ് മുൻപോട്ടു വയ്ക്കുന്നു. വത്തിക്കാനിലേക്ക് അയക്കുന്ന റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ദൈവജനത്തെ കൂടി പങ്കാളികളാക്കണമെന്നു ഏഴാം ഗ്രൂപ്പ് നിർദേശിക്കുന്നു.

റോമിലെ ചർച്ചകൾ സഭയിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാകണം. മെത്രാനോടൊപ്പം രൂപതയിലെ ഒരു സംഘം പ്രതിനിധികൾ കൂടി വത്തിക്കാൻ സന്ദർശനത്തിൽ പങ്കുചേരുന്നത് ഉചിതമായിരിക്കും. വത്തിക്കാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സന്ദർശനത്തിലെ കണ്ടെത്തലുകളും നിർദേശങ്ങളും മെത്രാൻ രൂപതയിലെ വിശ്വാസികളുമായി പങ്കുവയ്ക്കണം. ആവശ്യമെങ്കിൽ വത്തിക്കാൻ പ്രതിനിധികളുമായി ഓൺലൈൻ വഴിയോ നേരിട്ടോ തുടർചർച്ചകൾ നടത്തണം.

ചുരുക്കത്തിൽ, സഭയിലെ അധികാര കേന്ദ്രങ്ങളും വിശ്വാസികളും തമ്മിലുള്ള അകലം കുറയ്ക്കാനും, കൂടുതൽ സുതാര്യവും പങ്കാളിത്തമുള്ളതുമായ ഒരു സഭാ സംവിധാനം കെട്ടിപ്പടുക്കാനുമാണ് ഈ റിപ്പോർട്ടുകൾ ലക്ഷ്യമിടുന്നത്. ഇതിൽ മെത്രാന്റെ നീതിന്യായപരമായ ധർമ്മത്തെക്കുറിച്ചുള്ള പഠനങ്ങൾ തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Comments

leave a reply

Related News