ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
കേന്ദ്രവമന്ത്രാലയത്തിന് കീഴില്‍ സ്വയംഭരണ സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയങ്ങളില്‍ പ്ലസ് വണ്‍ ക്ലാസ്സിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. പത്താം ക്ലാസ്സില്‍ ലഭിച്ച മാര്‍ക്കിന്റെ / ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് , പ്രവേശനം.നവോദയ വിദ്യാലയം സ്ഥിതി ചെയുന്ന ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് , അവസരം.അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി, ഓഗസ്റ്റ് 12 ആണ്.
പ്രവേശനക്രമം
എന്‍ സി സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് എന്നി മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ജില്ലാതലത്തില്‍ തയ്യാറാക്കപ്പെടുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം.അതാതു ജില്ലകളിലെ നവോദയ വിദ്വാലയത്തിലെ സീറ്റുകളിലേക്കാണ്, പ്രാഥമിക പരിഗണന.പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണ്.
അപേക്ഷകരുടെ പ്രായം
അപേക്ഷകര്‍ 01-06-2005 ന് ശേഷവും 31-05-2007 ന് മുന്‍പും ജനിച്ചവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.navodaya.gov.in/
Comments