Foto

ആർമിയിൽ ചേരാം ; പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

അവിവാഹിതരായ ആൺകുട്ടികൾക്ക് ആർമിയുടെ പ്ലസ്ടു ടെക്നിക്കൽ എൻട്രിയിലൂടെ 

പെർമനന്റ് കമ്മിഷൻ ആയി നിയമനം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം.ഡിസംബർ 30വരെയാണ്,അപേക്ഷിക്കാനവസരമുള്ളത് .5 വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കുകയും ആർമിയിൽ ലഫ്റ്റനന്റ് റാങ്കിൽ  നിയമനം ലഭിക്കുകയും ചെയ്യും. 

 

അടിസ്ഥാനയോഗ്യത

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്ക്സ് എന്നിവ പഠിച്ച് 60% മാർക്കോടെയുള്ള പ്ലസ്ടുവാണ്, അടിസ്ഥാനയോഗ്യത. ഇതു കൂടാതെ,

അപേക്ഷകർ ജെഇഇ മെയിൻ-2022 എഴുതിയവരും 2004 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരുമാകണം. 

 

തിരഞ്ഞെടുപ്പ് ക്രമം

അപേക്ഷയുടെ അടിസ്ഥാനത്തിൽ

ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളായി 5 ദിവസം നീണ്ടു നിൽക്കുന്ന ഇന്റർവ്യൂ , സൈക്കളോജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയും വൈദ്യ പരിശോധനയുമുണ്ടാകും.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, അവസാന തെരഞ്ഞെടുപ്പ് .

 

കൂടുതൽ വിവരങ്ങൾക്ക്

https://www.joinindianarmy.nic.in

Comments

leave a reply

Related News