Foto

ടെക്നിക്കൽ സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ 

ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡ്റി സ്കൂളുകളിൽ അടുത്ത അധ്യയനവർഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ് മുഖാന്തിരം ഓൺലൈൻ ആയാണ് , അപേക്ഷ സമർപ്പിക്കേണ്ടത്.ഓൺലൈനായി മാർച്ച് 21 വരെയും സ്കൂളുകളിൽ നേരിട്ട് മാർച്ച് 25 വരെയും അപേക്ഷ നൽകാം.

 

ഹൈസ്കൂൾ പഠനത്തിനുശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് തയ്യാറാക്കുന്ന തരത്തിലാണ് കരിക്കുലം. ഭാവിയിൽ ഉദ്യോഗക്കയറ്റത്തിനും തൊഴിലിനുമായി ഇലക്ട്രോണിക്സ് ട്രേഡ് സർട്ടിഫിക്കറ്റ് ഇതോടൊപ്പം നൽകുന്നുണ്ട്.ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി.യ്ക്ക് തുല്യമാണ്. സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളിലെ പ്രവേശനത്തിന് 10 ശതമാനം സംവരണവുമുണ്ട്. അധ്യയന മാധ്യമം ഇംഗ്ലീഷ് ആണ്. 

 

അപേക്ഷയോഗ്യത

ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയാകാൻ പാടില്ല. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും 

 https://ihrd.kerala.gov.in/ths/

Comments

leave a reply

Related News