Foto

വിവിധ കേന്ദ്ര പൊലീസ് സേനകളിൽ ചേരാം; രാജ്യത്താകമാനം 26146 ഒഴിവുകൾ

വിവിധ കേന്ദ്ര പൊലീസ് സേനകളിൽ ചേരാം; രാജ്യത്താകമാനം 26146 ഒഴിവുകൾ

 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) നടത്തുന്ന വിവിധ കേന്ദ്ര പൊലീസ് സേനകളിലെ ജി ഡി കോൺസ്റ്റബിൾ തസ്തികയിലേയ്ക്ക് ഇപ്പോൾ അപക്ഷിക്കാം.രാജ്യത്താകമാനം 26146 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ പാരാമിലിറ്ററി ഫോഴ്സുകളിലുള്ള ഒഴിവുകളിൽ വനിതകൾക്ക് മാത്രമായി , 2799 ഒഴിവുകളുണ്ട്. ഡിസംബർ 31 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം.ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

 

21,700 രൂപ മുതൽ 69,100 രൂപ വരെയുള്ള ശമ്പളസ്കെയിലായിരിക്കും നിയമനം. ഇത് കൂടാതെ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. ജി ഡി കോൺസ്റ്റബിൾ തസ്തികയിലാണ് ആദ്യ പോസ്റ്റിങ്. തുടർന്ന് സീനിയർ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിങ്ങനെ പ്രമോഷൻ സാധ്യതകളുമുണ്ട്.

 

പൊതുവിഭാഗത്തിന്,100/- രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, പട്ടികജാതി, പട്ടികവർഗ്ഗക്കാർ, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസില്ല.

 

വിവിധ വിഭാഗങ്ങൾ

1.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF)

2.സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF)

3.സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF)

4.ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP)

5.സശസ്ത്ര സീമാ ബാൽ (SSB)

6.സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF)

7.ആസാം റൈഫിൾസ് (AR)

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ പത്താം ക്ലാസ് പരീക്ഷ പാസ്സാകുകയും മികച്ച ശാരീരികക്ഷമതയുള്ളവരുമായിരിക്കണം. അപേക്ഷകരുടെ പ്രായപരിധി18–23 വയസ്സായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ

5 വയസ്സും ബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്ന് വയസ്സും ഇളവുണ്ട്.

 

തെരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിൽ 

അപേക്ഷകരെ പ്രാഥമികമായി തെരഞ്ഞെടുത്ത ശേഷം ശാരീരിക പരിശോധന, കായിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ കൂടി അടിസ്ഥാനത്തിൽ അന്തിമ തെരഞ്ഞെടുപ്പ് നടത്തും.കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2024 ഫിബ്രുവരി - മാർച്ച് മാസങ്ങളിൽ നടക്കും.ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ, ആകെ 160 മാർക്കുണ്ടാകും. 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://ssc.nic.in 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News