Foto

പാലാ ബിഷപ്പിനെ അവഹേളിച്ച് രാജ്യസഭയില്‍ മുസ്ലീം ലീഗ് എം പി അബ്ദുള്‍ വഹാബ്

അലെൻ ജോസഫ്,

ന്യൂഡല്‍ഹി: പാല ബിഷപ്പിന്റെ പ്രസ്താവന വളച്ചൊടിച്ച് മുസ്ലീം ലീഗ് എംപി അബ്ദുള്‍ വഹാബ്. രാകേഷ് സിന്‍ഹ എം.പി അവതരിപ്പിച്ച ജനസംഖ്യാ നിയന്ത്രണ ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ സംസാരിച്ച എംപി അബ്ദുള്‍ വഹാബ് പാല ബിഷപ്പിന്റെ പ്രസ്താവന വളച്ചൊടിച്ച് അവതരിപ്പിക്കുകയായിരുന്നു.
ബിഷപ്പ് അംഗസംഖ്യ കൂടുതല്‍ ഉള്ള കുടുംബങ്ങളെ സഹായിക്കുമെന്നുള്ള രൂപത നയം പ്രഖ്യാപിച്ചതിനെ തെറ്റിദ്ധാരണാ ജനകമായി ജനസംഖ്യ കൂട്ടാന്‍ സഹായം പ്രഖ്യാപിച്ചെന്നുള്ള രീതിയില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയായിരുന്നു.

'പാഴ്‌സി സിന്‍ഡ്രോം' നേരിടുന്ന ഭാരതത്തിലെ ക്രൈസ്തവര്‍ ഭാരതത്തിന് മൊത്തം മാതൃക ആവുന്ന രീതിയില്‍ ജനസംഖ്യാ നിയന്ത്രണം പതിറ്റാണ്ടുകളായി നടത്തി വരുന്നവരാണ്. വളര്‍ച്ചാ നിരക്ക് അനുദിനം കുറഞ്ഞു വരുന്ന കേരള ക്രൈസ്തവ സമുദായത്തിന്റെ നില നില്‍പ്പിന് ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന മുറവിളി ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ പാലാ രൂപത ഏര്‍പ്പെടുത്തിയ നാമമാത്ര സഹായം കേരളത്തിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ തോതില്‍ അലസോരത്തിനു കാരണമായെന്നും അബ്ദുള്‍ വഹാബ് രാജ്യസഭയില്‍ പറഞ്ഞു.

പാല ബിഷപ്പിന്റെ പ്രസ്താവന രാജ്യസഭയില്‍ തെറ്റായി ഉദ്ധരിച്ച് മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ അബ്ദുള്‍ വഹാബ് ശ്രമിച്ചതായി വിവിധ ക്രൈസ്തവ സംഘടനകള്‍ ആരോപിച്ചു. ഇതിലൂടെ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം

ആക്ഷേപിക്കുകയായിരുന്നുവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Comments

leave a reply

Related News