Foto

ഹിന്ദി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.സെപ്തംബർ 30 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരമുള്ളത്.

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ , 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു പരീക്ഷയോ  അല്ലെങ്കിൽ  ബി എ .ഹിന്ദിയോ പാസായിരിക്കണം. പ്ലസ്ടു രണ്ടാം ഭാഷ ഹിന്ദി എടുക്കാത്ത അപേക്ഷകർ , ഹിന്ദി പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സ് ജയിച്ചിരിക്കണം. അപേക്ഷകരുടെ പ്രായം 17നും 35നും ഇടയ്ക്കായിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കക്കാർക്കും സീറ്റ് സംവരണത്തിന് അർഹതയുണ്ട്.

 

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും 

പ്രിൻസിപ്പൽ, 

ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, 

അടൂർ, പത്തനംതിട്ട 

 

ഫോൺ

04734296496

8547126028

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News