A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സീറോമലബാര്‍സഭയില്‍ ആരാധനക്രമ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ഒരു രൂപതയ്ക്ക് മുഴുവനായും ഇളവില്ല

സീറോമലബാര്‍സഭയില്‍ 
ആരാധനക്രമ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍  
ഒരു രൂപതയ്ക്ക് മുഴുവനായും ഇളവില്ല

കാക്കനാട്: സീറോമലബാർസഭയിൽ നവീകരിച്ച വിശുദ്ധ കുർബാനക്രമവും ഏകീകൃത അർപ്പണരീതിയും 2021 നവംബർ 28ന് നിലവിൽ വന്നിരുന്നു. സീറോമലബാർ മെത്രാൻ സിനഡിന്റെ തീരുമാനപ്രകാരം നിലവിൽവന്ന ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിലെ കാനോന 1538 ​§1 അനുസരിച്ച് ചില രൂപതകളിൽ രൂപത മുഴുവനായും ഇളവ് നല്കിയിരുന്നു. സഭയുടെ പെർമനന്റ് സിനഡ് നിയമവിരുദ്ധമായ ഈ നടപടി‌, പൗരസ്ത്യസഭകൾക്കായുള്ള റോമിലെ കാര്യാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ആരാധനക്രമനിയമങ്ങളിൽ നിന്ന് ഇളവുനല്കുന്നതുമായി ബന്ധപ്പെട്ട നിയമത്തെക്കുറിച്ച് വ്യക്തത ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ഇതിനുള്ള മറുപടിയായി പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കർദിനാൾ ലെയണാർദോ സാന്ദ്രിയും സെക്രട്ടറി ആർച്ചുബിഷപ് ജോർജോ ദിമേത്രിയോ ​ഗല്ലാറോയും 2021 ഡിസംബർ 9ന് ഒപ്പുവച്ച കത്ത് ഡൽഹിയിലെ അപ്പസ്തോലിക് നുൻഷിയേച്ചർവഴി ഇന്നു രാവിലെ മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ ലഭിച്ചു. അതുപ്രകാരം, കാനോന 1538 ​§1 ഉപയോ​ഗിച്ചുകൊണ്ട് സഭയുടെ സിനഡ് അം​ഗീകരിച്ചതും മേജർ ആർച്ചുബിഷപ് കല്പനയായി പുറത്തിറക്കിയതുമായ സിനഡിന്റെ ആരാധനക്രമ നിയമങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഒരു രൂപതയ്ക്ക് മുഴുവനായും ഇളവു നല്കാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, സിനഡ് അം​ഗീകരിച്ച ആരാധനക്രമ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും നിരോധിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

2020 നവംബർ 9ന് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം നല്കിയ കത്തിൽ കാനോന 1538 ​§1 പ്രകാരം ഒഴിവുനല്കുന്നത് പ്രത്യേക കാരണങ്ങളുടെ അടിസ്ഥാനത്തിലും പ്രത്യേക കേസുകളി‍ലും കൃത്യമായി നിർണ്ണയിച്ചിട്ടുള്ള സമയപരിധിയിലേക്കും മാത്രമായിരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ഏതാനും രൂപതകളിൽ ഏകീകൃത അർപ്പണരീതി നടപ്പാക്കുന്നതിൽനിന്ന് രൂപതക്കു മുഴുവനായി ഇളവു നല്കിയതും സിനഡ് തീരുമാനമനുസരിച്ച് വിശുദ്ധ കുർബാനയർപ്പിച്ചവരെ അതിൽനിന്നും വിലക്കിയതും.  

പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശങ്ങൾ അറിയിച്ചുകൊണ്ട് സഭയിലെ എല്ലാ മെത്രാൻമാർക്കും ‌മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് കത്തെഴുതിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയിൽനിന്ന് ചില രൂപതകളെ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്ന നടപടി തിരുത്തുന്നതിന് മേജർ ആർച്ചുബിഷപ് നിർദ്ദേശം നല്കുകയും ചെയ്തു.   

 

10 ഡിസംബർ 2021

 

ഫാ.ജെറി അലക്‌സ് ഓണംപള്ളി
സെക്രട്ടറി സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍

Comments

leave a reply

Related News