Foto

അഭയാർത്ഥികളെ മെക്‌സിക്കൻ പോലീസ് സംഘം ആക്രമിച്ചു; പരാതിയുമായി ജെസ്യൂട്ട് സഭ

അഭയാർത്ഥികളെ മെക്‌സിക്കൻ പോലീസ് സംഘം ആക്രമിച്ചു; പരാതിയുമായി ജെസ്യൂട്ട് സഭ

മെക്‌സിക്കോ സിറ്റി : അഭയാർത്ഥികളെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്ത പോലീസിനെതിരെ മെക്‌സിക്കോയിലെ ജെസ്യൂട്ട് സന്യാസ സഭ രംഗത്ത്. അഭയാർത്ഥികൾക്കായി രണ്ട് സേവാ  സംഘടനകളാണ് ഇവിടെ പ്രവർത്തിക്കുന്നത്- ജെസ്യൂട്ട് റെഫ്യൂജീസർവീസും ജുവാൻ ജെറാർഡി ദെ ടൊറിയോണും  ആണ് ഇവ.
    ജൂലൈ 22നാണ് അഭയാർത്ഥികളെ മെക്‌സിക്കൻ പോലീസിന്റെ ഒരു സംഘം ആക്രമിച്ചത്. 12 അഭയാർത്ഥികളെ പരിശോധിച്ച നാല് പോലീസുകൾ അവരുടെ പണവും മറ്റും അപഹരിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ സംഭവത്തിൽ ഇടപെട്ടു, സംഭവം മൊബൈലിൽ പകർത്തിയ മനുഷ്യാവകാശ പ്രവർത്തകരെ ശാരീരികമായി ആക്രമിച്ച് അവരുടെ സെൽഫോണുകൾ പൊലീസ് സംഘം നശിപ്പിച്ചു. അഭയാർത്ഥികളുടെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്ന ആരോപണം ഇനിയും തെളിയിക്കപ്പെട്ടില്ല.
    1999 മുതലാണ് ജൂവാൻ ജെറാർദി ദെ ടോറിയോൺ എന്ന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം പ്രവർത്തിച്ചു തുടങ്ങിയത്. ബ്രസീലിലെ അറ്റോർണി ജനറൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെസ്യൂട്ട് സന്യാസ സഭ ആവശ്യപ്പെട്ടു കഴിഞ്ഞു. മെക്‌സിക്കോയിലെ ജനസംഖ്യയിൽ 77% ഉം കത്തോലിക്കരാണ്.

Foto
Foto

Comments

leave a reply

Related News