Foto

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; അപേക്ഷ ജനുവരി 15 വരെ

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

2021-22 അധ്യയന വര്‍ഷത്തെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോരിറ്റി സ്റ്റുഡന്റസ് സ്‌കീം, ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്  അപേക്ഷകള്‍ 15 വരെ ഓണ്‍ലൈനായി സ്വീകരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടത്

സംസ്ഥാനത്തെ ബന്ധപ്പെട്ട മുഴുവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫീസര്‍ (ഐ.എന്‍.ഒ) മാരും അവരവരുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (എന്‍.എസ്.പി) കെ.വൈ.സി രജിസ്ട്രേഷന്‍ എടുക്കണം. കെ.വൈ.സി രജിസ്ട്രേഷന്‍ എടുക്കാത്ത ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക്

പോര്‍ട്ടല്‍ വഴി, വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല. ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയ വര്‍ക്ക്, റിന്യൂവല്‍ അപേക്ഷ സമര്‍പ്പിക്കാം.

മിനിമം മാര്‍ക്കില്‍ ഇളവ്

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ മൈനോറിറ്റി സ്റ്റുഡന്റ്സ് സ്‌കീം ഫ്രഷ്, റിന്യൂവല്‍ അപേക്ഷകര്‍ക്ക് തൊട്ടു മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന വ്യവസ്ഥയില്‍ ഈ അധ്യയന വര്‍ഷം ഇളവു നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.dcescholarship.kerala.gov.in

https://scholarships.gov.in/

ഫോണ്‍:

9446096580

0471-2306580

ഇ-മെയില്‍: postmatricscholarship@gmail.com

 

 

Comments

leave a reply

Related News