Foto

ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (ഇലക്ട്രിക്കൽ) അവസരം

 

 

ഇന്ത്യൻ നേവിയിലെ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്കുള്ള അപേക്ഷയാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. 

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവേശന പരീക്ഷയായ INET ഉണ്ടാവില്ല. എല്ലാ വർഷവും ഈ തസ്തികയിലേക്ക് പ്രവേശന പരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കൊല്ലം പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്.

 

തെരഞ്ഞെടുപ്പു രീതിയും നിയമനവും

സർവീസസ് സെലക്ഷൻ ബോർഡിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.ഏഴിമലയിലെ നാവിക അക്കാദമിയിലെ ഷോർട്ട് സർവീസ് കമ്മീഷൻ ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്കാണ് നിയമനം ലഭിക്കുക. മൊത്തം 40 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷിക്കുന്നവർ 1997 ജനുവരി 2നും 2002 ജൂലൈ 1 നും ഇടയിൽ ജനച്ചവരായിരിക്കണം. താഴെ കാണുന്ന എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലൊന്നിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, പവർ എഞ്ചിനീയറിങ്, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ/ അപ്ലൈഡ് ഇലട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ, ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ, ഇൻസ്ട്രമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എന്നീ ട്രേഡുകൾ പഠിച്ചവർക്കാണ് അവസരം. 

 

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും;

www.joinindiannavy.gov.in സന്ദർശിക്കുക.അപേക്ഷിക്കാനുള്ള അവസാന തീയതി,ജൂലൈ 30 ആണ്.

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,

സെൻ്റ്.തോമസ് കോളേജ്,

തൃശ്ശൂർ

Comments

leave a reply

Related News