ഇടവകകള്‍ ഇനി സേവനത്തിന്റെ പാഠശാലകളാകട്ടെ: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി : ഇടവകകള്‍ ഇനി സേവനത്തിന്റെ പാഠശാലകളാകണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയുടെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ഇരുപതോളം മെത്രാന്മാരുടെ ദ്വിദിന സമ്മേളനത്തിനുള്ള അഭിവാദന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം ഇന്ന് സമാപിക്കും. എല്ലാ കാര്യങ്ങളും തുറവിയോടെ നവീകരിക്കുവാനാണ് പാപ്പയുടെ ആഹ്വാനം.
കൂട്ടായ്മയ്ക്കും സാഹോദര്യത്തിനുമെതിരെയുള്ള പുതിയ വെല്ലുവിളികള്‍ ഒത്തൊരുമയോടെ നേരിടണം, വൈഷമ്യങ്ങളോ വ്യക്തിഗത താത്പര്യങ്ങളോ അനൈക്യമോ, നിങ്ങളെ തളര്‍ത്തരുത്. ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ മൂല്യങ്ങളുടെ ശോഷണമുണ്ടായിരിക്കാം. എളിമയോടും സജീവമായി എല്ലാ കാര്യങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഭൂതകാലത്തെ ഗൃഹാതുരത്വം ഉപേക്ഷിച്ച് ക്ലേശകരമായ മേഖലകളെ സാന്ത്വനിപ്പിക്കാന്‍ ശ്രമം വേണം. മറ്റുള്ളവര്‍ക്ക് സേവനം ലഭ്യമാക്കുന്ന വിധം ഇടവകകള്‍ ക്രിസ്തീയ ജീവിതത്തിന്റെ പരിശീലനകളരികളാകട്ടെ. -സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
Comments