Foto

ക്യാമറ നണ്‍ സിസ്റ്റര്‍ ലിസ്മിക്കൊപ്പം

 

തൃശൂര്‍: ഒരു കൈയില്‍ ജപമാലയും മറു കൈയില്‍ ക്യാമറയുമായി സിസ്റ്റര്‍ ലിസ്മി ഒപ്പിയെടുക്കുന്നത് ദൃശ്യവിസ്മയങ്ങളാണ്.ക്യാമറ സിസ്റ്റര്‍ എന്ന് അറിയപ്പെടുന്ന സി.ലിസ്മി തിരക്കഥ എഴുതി സംവിധാനം  ചെയ്യുന്ന കാര്‍മലിലെ ബേസ്‌റൗമ എന്ന ലഘു  ചിത്രം സമൂഹാ മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സി.എം.സി സന്യാസിനി സമൂഹത്തിന്റെ ചരിത്രം  പറയുന്ന ചിത്രമാണിത്.കാര്‍മലിലെ ബേസ്‌റൗമ എന്ന ലഘു  ചിത്രം.സി.എം.സി നിര്‍മല പ്രോവിന്‍സിന്റെ ഔദ്യോഗിക യൂടൂബ് ചാനലായ നിര്‍മല മീഡിയിയിലൂടെയാണ്  റീലീസ് ചെയതത്.അത്  മാത്രമല്ല
കോവിഡ് ഭീകരതയും അവബോധവും ഉള്‍പ്പെടുത്തിയ വീഡിയോ തയ്യാറാക്കാന്‍ കേരള പോലീസ് അക്കാദമി തീരുമാനിച്ചപ്പോള്‍ ചുമതല ആരെ ഏല്‍പ്പിക്കുമെന്നതില്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല- ക്യാമറയും എഡിറ്റിങ്ങും സിസ്റ്റര്‍ ലിസ്മി. തൃശ്ശൂരിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ക്യാമറമാന്‍മാരടങ്ങുന്ന 30 അംഗ സംഘത്തെ നയിച്ചതും സംവിധാനം ചെയ്തതും സിസ്റ്റര്‍ ലിസ്മി തന്നെ. ഇക്കൂട്ടത്തില്‍ പ്രശസ്ത സിനിമ സഹക്യാമറമാന്‍മാരും ഉണ്ടായിരുന്നു.സി.എം.സി. തൃശ്ശൂര്‍ നിര്‍മല പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ലിസ്മി  ക്യാമറയേന്തിയ കേരളത്തിലെ ആദ്യത്തെ സന്ന്യാസിനിയാണ്; മികച്ച ഫിലിം എഡിറ്ററും.സിസ്റ്റര്‍ ലിസ്മിയുടെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ എല്ലാ സഭകളിലും സന്ന്യാസിനിമാര്‍ ക്യാമറാ നണ്‍മാരായിട്ടുണ്ട്. ഇവര്‍ക്കെല്ലാം പരിശീലനം നല്‍കിയതും പ്രചോദനമായതും സിസ്റ്റര്‍ ലിസ്മി. യൂ ട്യൂബ് നോക്കിയാണ് ക്യാമറയുടെ പ്രവര്‍ത്തനം പഠിച്ചത്. പിന്നീട് ചെറിയ ക്യാമറ വാങ്ങി ചെറുവീഡിയോകള്‍ ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടു. വീഡിയോകളുടെ മികവ് മനസ്സിലാക്കിയ സഭ, സിസ്റ്റര്‍ ലിസ്മിയെ ക്യാമറയും എഡിറ്റിങ്ങും പഠിക്കാനയച്ചു. എറണാകുളത്താണ് ക്യാമറയും എഡിറ്റിങ്ങും പഠിച്ചത്. അതിന് ശേഷം നല്ല ക്യാമറ വാങ്ങി നല്‍കി മുഴുസമയ ക്യാമറാ നണ്‍ എന്ന ചുമതലയേല്‍പ്പിച്ചു.സന്ന്യാസത്തിന്റെ ആരംഭം എന്ന മെലോഡ്രാമ ചിത്രീകരിക്കുന്ന തിരക്കിലാണ് സിസ്റ്റര്‍ ലിസ്മി ഇപ്പോള്‍. അതിനുശേഷം 45 മിനിറ്റുള്ള വിശുദ്ധരുടെ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സിസ്റ്റര്‍ ലിസ്മി എഴുതി എഡിറ്റിങ് നടത്തിയ 'വിശുദ്ധമീ സന്ന്യാസ ചൈതന്യം നേടിടാന്‍...' എന്ന പാട്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സന്ന്യാസി ജീവിതത്തിന്റെ മഹനീയത സംബന്ധിച്ച് സിസ്റ്റര്‍ ലിസ്മി വരികളെഴുതി ചിത്രീകരിച്ച് എഡിറ്റ് ചെയ്ത ആല്‍ബവും ഹിറ്റാണ്. തൃശ്ശൂര്‍ വെട്ടുകാട്ടിലെ ചാണ്ടി-അന്നമ്മ ദമ്പതിമാരുടെ മകളാണ് ലിസ്മി
            


                
                
                

Foto

Comments

leave a reply

Related News