Foto

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ ബിരുദ പഠനം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ ബിരുദ പഠനം

 

ബെംഗളൂരുവിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ലെ  വിവിധ ബിരുദപ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്, ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജൂലൈ 7 വരെയാണ് , ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം.എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ്,

ബിഎസ് സി . കോഴ്സുകൾക്കുള്ള പ്രവേശനം. ജൂലൈ 16നു ബെംഗളൂരു വിൽ വെച്ച്  എൻട്രൻസ് ടെസ്റ്റു നടക്കും.

 

ഓരോ കോഴ്സിനും 1000/- രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി/വർഗ്ഗ വിഭാഗകാർക്ക് 750/- രൂപ മതി. എന്നാൽ ഭിന്നശേഷി വിഭാഗക്കാർ അപേക്ഷാഫീസ് അടക്കേണ്ടതില്ല.

 

വിവിധ പ്രോഗ്രാമുകൾ

1.ബി.എസ് സി. അനസ്തേഷ്യ ടെക്നോളജി 

2.ബി.എസ് സി. നഴ്സിങ്

3.ബി.എസ് സി. റേഡിയോളജി

4. ബി.എസ് സി. ക്ലിനിക്കൽ ന്യൂറോ ഫിസിയോ ടെക്നോളജി

5. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ന്യൂറോ പതോളജി ടെക്നോളജി 

6.പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് മെന്റൽ ഹെൽത്ത് നഴ്സിങ് 

7.ന്യൂറോ സയൻസ് നഴ്സിങ് 

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

www.nimhans.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News