Foto

കോവിഡ് കാലത്ത് കുട്ടികളെ ആരോഗ്യത്തോടെ പഠിപ്പിക്കാം

പഠനരീതി ആരോഗ്യപൂർണ്ണമാക്കാം

ജോബി ബേബി

കുവൈറ്റ്: ഒ​ന്നു മു​ത​ൽ ഉ​ന്ന​ത ബി​രു​ദ​ത​ലം വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന ന​മ്മു​ടെ കു​ട്ടി​ക​ൾ കോ​വി​ഡി​ന്റെ ര​ണ്ടാം വ​ർ​ഷ​വും വീ​ടു​ക​ളി​ലി​രു​ന്നാ​ണ് പ​ഠി​ക്കു​ന്ന​ത്.സ​മ്പൂ​ർ​ണ വാ​ക്സി​നേ​ഷ​നോ​ടു​കൂ​ടി ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ കോ​വി​ഡി​നെ നേ​രി​ടാ​നാ​വു​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് മു​മ്പ​ത്തേ​തു​പോ​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കാ​നാ​വു​മെ​ന്നും ന​മ്മ​ളെ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്നു.വീ​ടു​ക​ളി​ലി​രു​ന്നാ​ണ് പ​ഠ​ന​മെ​ങ്കി​ലും അ​ക്കാ​ദ​മി​ക വ​ർ​ഷം ന​ഷ്​​ട​പ്പെ​ടു​ക​യോ പ​രീ​ക്ഷ​ക​ൾ ന​ട​ക്കാ​തി​രി​ക്കു​ക​യോ അ​തു​മൂ​ലം ഭാ​വി പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യോ ചെ​യ്യു​ന്നി​ല്ല എ​ന്ന ആ​ശ്വാ​സ​വും കേ​ര​ള​ത്തി​ലു​ണ്ട്.കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്​​ടി​ച്ച അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​ത്തി​ൽ നി​ർ​ബ​ന്ധി​ത​മാ​യ ഓ​ൺ​ലൈ​ൻ പ​ഠ​ന​രീ​തി പ​ര​മാ​വ​ധി കു​റ്റ​മ​റ്റ​താ​ക്കാ​ൻ ന​ട​ത്തു​ന്ന ​ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദനം അർഹിക്കുന്നു.

കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​തി​സ​ന്ധി ഒ​രു താ​ൽ​ക്കാ​ലി​ക​മാ​യ പ്ര​ശ്ന​മാ​ണ്.അ​തി​നെ അ​തി​ജീ​വി​ച്ച് നാ​ളെ​ക​ളി​ൽ സ്​​കൂ​ളി​ലും കോ​ള​ജു​ക​ളി​ലു​മെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു പു​തു​ജീ​വ​ൻ അ​വ​രു​ടെ ജീ​വി​ത​ബോ​ധ​ത്തി​ലും ബ​ഹു​വി​ധ​മാ​യ പ്ര​ഫ​ഷ​ന​ൽ സാ​ധ്യ​ത​ക​ളി​ലും ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​യ​ണം.പുതിയ തലമുറയിലെ കുട്ടികളുടെ ലോ​കം വ​ള​രെ വി​ശാ​ല​മാ​ണ്.തു​റ​ന്ന ലോ​ക​വും വി​ര​ൽ​ത്തു​മ്പി​ലു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യും വി​വ​ര​ങ്ങ​ളും ഉ​ള്ള ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ സ​ത്യ​ത്തി​ൽ ആ​ഗോ​ള പൗ​ര​രാ​ണ്.സ്​​കൂ​ളി​ലെ​ത്തു​ന്ന എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും ഒ​രു​പോ​ലെ​യ​ല്ല.കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​ന​ത്തി​നും അ​റി​വി​ന്റേയും ശേ​ഷി​ക​ളു​ടേ​യും വൈ​വി​ധ്യ​വ​ത്​​ക​ര​ണ​ത്തി​നും ഉ​ത​കും​വി​ധ​ത്തി​ലെ സി​ല​ബ​സ്​ അ​ല്ല ന​മു​ക്കു​ള്ള​ത് എ​ന്ന അ​ടി​സ്​​ഥാ​ന​പ​ര​മാ​യ പ​രി​മി​തി ഇ​ന്നു​ണ്ട്.ഒ​ന്നാം ക്ലാ​സ്​ മു​ത​ൽ എ​ല്ലാ കു​ട്ടി​ക​ളെ​യും ഒ​രേ രീ​തി​യി​ൽ ഏ​ക​താ​ന​മാ​യി ക്ലാ​സ്​ മു​റി​ക​ളി​ൽ വാ​ർ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​രു​ടെ ശേ​ഷി​ക​ളെ, പ്ര​തി​ഭ​ക​ളെ,താ​ൽ​പ​ര്യ​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ക്ര​മേ​ണ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും.അ​തു​കൊ​ണ്ടാ​ണ് സ്​​കൂ​ൾ ജീ​വി​തം കു​ട്ടി​ക​ൾ​ക്ക് പൊ​തു​വേ സ​മ്മ​ർ​ദം നി​റ​ഞ്ഞ​താ​കു​ന്ന​തും സ​ന്തോ​ഷ​ക​ര​മ​ല്ലാ​താ​വു​ന്ന​തും.വി​ദ്യാ​ഭ്യാ​സ വ്യ​വ​സ്​​ഥ​യി​ൽ ത​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​ത്തി​നാ​യി എ​ന്തു​ണ്ടാ​യി​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക ഉ​പ​യോ​ക്​​താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ത​ന്നെ​യാ​ണ് ഏ​റ്റ​വും ന​ന്നാ​യി പ​റ​യാ​നാ​വു​ക.അ​വ​രു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തി​ൽ അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും രൂ​പ​പ്പെ​ട​ണം.

സർഗകലാ പഠനം:-

ഒ​​ന്നാം ക്ലാ​​സ്​ മു​​ത​​ൽ പ​​ന്ത്ര​​ണ്ടാം ക്ലാ​​സ്​ വ​​രെ ഫൈ​​ൻ ആ​​ർ​​ട്സ്,പെ​​ർ​​ഫോ​​ർ​​മ​​ൻ​​സ്​ ആ​​ർ​​ട്സ്,ക​​ളി​​ന​​റി ആ​​ർ​​ട്സ്​ എ​​ന്നി​​വ നി​​ർ​​ബ​​ന്ധി​​ത​​മാ​​യി​​രി​​ക്ക​​ണം.കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മക​ത(ക്രി​യേ​റ്റി​വി​റ്റി)വി​ക​സി​ക്കു​ന്ന​തി​ന് ഇ​താ​വ​ശ്യ​മു​ണ്ട്.സ​ർ​ഗാ​ത്മക​മാ​യ പ്ര​ശ്ന പ​രി​ഹാ​ര (Creative problem solving)ശേ​ഷി​യും വ്യ​ക്​​തി​പ​ര​മാ​യ സ​ർ​ഗാ​ത്മക​ത​യും വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണ്.ഭാ​വി​യി​ൽ സ​ർ​ഗാ​ത്മക ജോ​ലി​ക​ളും സ​ർ​ഗാ​ത്മക സം​രം​ഭ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും.ഈ ​തൊ​ഴി​ലു​ക​ളി​ൽ വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ടി​സ്​​ഥാ​ന​പ​ര​മാ​യ സ​ർ​ഗാ​ത്മകത പ​ഠ​ന പ​രി​ശീ​ല​നം കു​ട്ടി​ക​ൾ​ക്ക് ല​ഭി​ച്ചി​രി​ക്ക​ണം.പ്ര​തി​ഫ​ലം ഒ​ന്നു​മി​ല്ലാ​ത്ത​തു​കൊ​ണ്ട് കു​ട്ടി​ക​ളി​ലെ ആ​ന്ത​രി​ക​മാ​യ സ​ർ​ഗാ​ത്​​മ​ക​ത​യെ വി​ക​സി​പ്പി​ക്കാ​ൻ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ശ്ര​മം ഉ​ണ്ടാ​വു​ക​യി​ല്ല.എ​ല്ലാ ദി​വ​സ​വും ക്ലാ​സി​ൽ ക​ഷ്​​ട​പ്പെ​ട്ട് ക​ണ​ക്കു​പ​ഠി​ച്ചെ​ടു​ക്കു​മ്പോ​ൾ കി​ട്ടു​ന്ന മാ​ർ​ക്കു​പോ​ലെ സം​ഗീ​ത​വും ചി​ത്ര​ക​ല​യും നൃ​ത്ത​വും പ​ഠി​ച്ചെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മാ​ർ​ക്കും അ​വാ​ർ​ഡു​ക​ളും ല​ഭി​ക്ക​ണം.ഭൂ​രി​പ​ക്ഷം കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി ഇ​ഷ്​​ട​മു​ള്ള സം​ഗീ​തം,നൃ​ത്തം,ചി​ത്ര​ര​ച​ന തു​ട​ങ്ങി​യ ക്ലാ​സു​ക​ൾ വീ​ട്ടു​കാ​രു​ടെ മു​ൻ​കൈ​യി​ലും പ​ണ​ച്ചെ​ല​വി​ലും ല​ഭി​ക്കാ​വു​ന്ന സ്​​ഥി​തി ഇ​വി​ടെ​യി​ല്ല.അ​തു​കൊ​ണ്ട്,ക​ണ​ക്കി​നും സോ​ഷ്യ​ൽ സ​യ​ൻ​സി​നും ന​ൽ​കു​ന്ന ഗൗ​ര​വ​ത്തോ​ടെ​ത​ന്നെ സ​ർ​ഗാ​ത്മകത ക്ലാ​സു​ക​ൾ സ്​​കൂ​ളു​ക​ളി​ൽ​ത്ത​ന്നെ ന​ൽ​ക​ണം.ഇ​തി​നാ​യി വ​ർ​ക്ക്ഷോ​പ്പു​ക​ളും എ​ക്സ്​​ചേ​ഞ്ച് പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​ക​ണം.സ​ർ​ഗാ​ത്മികത അ​ധ്യാ​പ​ക​രാ​യി യോ​ഗ്യ​ത​യു​ള്ള​വ​രെ നി​യ​മി​ക്ക​ണം.സ്​​കൂ​ളു​ക​ളി​ൽ വാ​യ​ന​ശാ​ല​ക​ൾ ഉ​ള്ള​തു​പോ​ലെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ചെ​യ്യാ​നു​ള്ള സൗ​ണ്ട് സി​സ്​​റ്റ​വും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ള്ള സ്​​റ്റു​ഡി​യോ​ക​ളും ക്ല​ബ്​ റൂ​മു​ക​ളും വേ​ണം.

വ്യ​ക്​​തി​ത്വ വി​ക​സ​ന ക്ലാ​സു​ക​ൾ:-

പ്ര​കൃ​ത്യാ​ലു​ള്ള സാ​മൂ​ഹി​ക ഇ​ന്ദ്രി​യ​ങ്ങ​ളെ (Social senses)മാ​ത്രം ആ​ശ്ര​യി​ക്കാ​തെ,ന​ല്ല പ​ര​സ്​​പ​രാ​ലോ​ച​നാ വി​ദ​ഗ്​​ധ​ർ (negotiators), സം​ഭാ​ഷ​ണ​ച​തു​ര​ർ (conversationalists),സം​രം​ഭ​ക​ർ എ​ന്നി​വ​രെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന ത​രം വ്യ​ക്​​തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം എ​ല്ലാ കു​ട്ടി​ക​ൾ​ക്കും ല​ഭി​ക്ക​ണം.ആ​ത്മസാ​ക്ഷാ​ൽ​ക്കാ​രം (Selfatcualize) നേ​ടു​ന്ന​തി​നാ​യി കു​ട്ടി​ക​ൾ​ക്ക് ചെ​റി​യ ക്ലാ​സ്​ മു​ത​ൽ പ​രി​ശീ​ല​ന സ​ഹാ​യം ല​ഭി​ക്ക​ണം.ആ​ത്മ ​വി​ശ്വാ​സ​മു​ള്ള​വ​രാ​യി​രി​ക്കു​ക,വി​നീ​ത​രാ​യി​ക്കു​ക,വ്യ​ത്യ​സ്​​ത ത​രം മ​നു​ഷ്യ​രു​മാ​യി ഇ​ട​പെ​ടു​ന്ന​വ​രാ​യി​രി​ക്കു​ക,ക​ഴി​ഞ്ഞ​കാ​ല ആ​ഘാ​ത​ങ്ങ​ളെ നേ​രി​ടാ​ൻ പ്രാ​പ്ത​രാ​യി​രി​ക്കു​ക എ​ന്നി​ങ്ങ​നെ കു​ട്ടി​ക​ൾ പൂ​ർ​ണ​വും ആ​നു​പാ​തി​ക ഭം​ഗി​യു​ള്ള​തു​മാ​യ മു​തി​ർ​ന്ന മ​നു​ഷ്യ​രാ​യി മാ​റു​ന്ന​ത് അ​വ​ർ​ക്കും നാ​ടി​നും ഗു​ണ​ക​ര​മാ​യി മാ​റും.പു​രു​ഷ​ത്വ​ത്തെ​ക്കു​റി​ച്ചും സ്ത്രൈണതയെ​ക്കു​റി​ച്ചു​മു​ള്ള തു​റ​ന്ന ച​ർ​ച്ച​ക​ളി​ലൂ​ടെ വി​ഷ​ലി​പ്ത​മാ​യ പൗ​രു​ഷം,പി​തൃ​മേ​ധാ​വി​ത്വം,ഫെ​മി​നി​സം തു​ട​ങ്ങി​യ​വ വി​ശ​ക​ല​നം ചെ​യ്യു​ക​യും പു​ന​ർ​നി​ർ​മി​ക്കു​ക​യും വേ​ണം.

ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സം:-

കു​ട്ടി​ക​ൾ​ക്ക് മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ലു​ള്ള​ത​ല്ല, ശ​രീ​ര​ത്തെ​ക്കു​റി​ച്ചോ ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചോ പ്ര​തി​പാ​ദി​ക്കു​ന്ന പാ​ഠ​പു​സ്​​ത​ക​ത്തി​ലെ ചി​ത്ര​ങ്ങ​ൾ. ചി​ല​ർ വീ​ട്ടി​ലെ മു​തി​ർ​ന്ന​വ​രി​ൽ​നി​ന്ന് പ​ഠി​ക്കു​ക​യും ഭൂ​രി​പ​ക്ഷ​വും ജീ​വി​ത​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ സ​ന്ദ​ർ​ഭ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തു​വ​രെ​യും ഒ​ന്നും അ​റി​യാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്നു.ലൈം​ഗി​ക അ​ക്ര​മ​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ഇ​ല്ലാ​താ​ക്കു​ന്ന​തി​നും എ​ന്താ​ണ് സ​മ്മ​തം (Consent) എ​ന്ന​തി​ന്റെ യ​ഥാ​ർ​ഥ അ​ർ​ഥ​വും നി​യ​മ​വും എ​ന്ന​ത് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം.

ലൈം​ഗി​ക പ​ക​ർ​ച്ച​വ്യാ​ധി​ക​ളും അ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളും എ​ന്തെ​ന്ന് തി​രി​ച്ച​റി​യാ​നും അ​തി​നെ ത​ട​യാ​നും കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം.ഗ​ർ​ഭ​നി​രോ​ധ​ന മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ബോ​ധ​വ​ത്​​ക​രി​ക്ക​ണം.ഇ​തൊ​രു സ​ദാ​ചാ​ര വി​ഷ​യ​മ​ല്ല,ശ​രീ​ര ആ​രോ​ഗ്യ പാ​ഠ​മാ​ണ്.വി​വി​ധ ലിം​ഗ​ഭേ​ദ​ങ്ങ​ൾ,ലിം​ഗ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ,ട്രാ​ൻ​സ്​ ജെ​ൻ​ഡ​ർ പ്ര​ശ്ന​ങ്ങ​ൾ,രീ​തി​ക​ൾ എ​ന്ന​തെ​ല്ലാം വ​ലി​യ പ​രി​ഗ​ണ​ന​യി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും അ​തു​വ​ഴി കു​ട്ടി​ക​ൾ നേ​രി​ടു​ന്ന അ​സ്വ​സ്​​ഥ​ത​ക​ളെ​യും വേ​ദ​ന​ക​ളേ​യും ആ​രോ​ഗ്യ​ക​ര​മാ​യി നേ​രി​ടാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും വേ​ണം. ട്രാ​ൻ​സ്​ ലിം​ഗ​ഭേ​ദ​ങ്ങ​ളു​ടെ നേ​ർ​ക്കു​ള്ള വി​ഷ​ലി​പ്ത​ത ഇ​ല്ലാ​താ​ക്കാ​നും ട്രാ​ൻ​സ്​ ലിം​ഗ​ഭേ​ദ​ങ്ങ​ളെ സ്വീ​കാ​ര്യ​മാ​ക്കാ​നും സ്​​കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം.

മാ​ന​സി​ക ആ​രോ​ഗ്യ അ​വ​ബോ​ധം:-

കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തെ എ​ങ്ങ​നെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും വൈ​കാ​രി​ക​മാ​യി അ​വ​ർ​ക്ക് ത​ങ്ങ​ൾ എ​ങ്ങ​നെ ല​ഭ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ളെ പ​ഠി​പ്പി​ക്ക​ണം.എ​ല്ലാ സ്​​കൂ​ളു​ക​ളി​ലും കൗ​ൺ​സ​ലി​ങ്​ ന​ട​ത്തേ​ണ്ട​ത് യോ​ഗ്യ​ത​യു​ള്ള പ്ര​ഫ​ഷ​ന​ലു​ക​ൾ ആ​യി​രി​ക്ക​ണം.കൗ​ൺ​സ​ലി​ങ്ങി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ക്ലാ​സു​ക​ൾ​ക്കി​ട​യി​ലു​ള്ള സ​മ​യ​ത്തോ ആ​വ​ശ്യം വ​രു​ന്ന സ​മ​യ​ത്തോ കൗ​ൺ​സ​ല​റു​ടെ അ​ടു​ത്തു​പോ​കാ​ൻ കു​ട്ടി​ക​ൾ​ക്ക് സു​ഖ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം സ്​​കൂ​ളി​ൽ ഉ​ണ്ടാ​ക്കു​ക​യും വേ​ണം.അ​ടി​സ്​​ഥാ​ന സൈ​ക്കോ​ള​ജി (Basic psychology),പ​രി​പൂ​ർ​ണ ശ്ര​ദ്ധ(Mindfulness)എ​ന്നീ വി​ഷ​യ​ങ്ങ​ൾ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്ക​ണം.മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ അ​സാ​ധാ​ര​ണ​മ​ല്ലെ​ന്നും നാ​ണ​ക്കേ​ടു വി​ചാ​രി​ക്കാ​തെ അ​തി​ന് ചി​കി​ത്സാ സ​ഹാ​യം തേ​ട​ണ​മെ​ന്നും കു​ട്ടി​ക​ൾ​ക്ക് മ​ന​സ്സി​ലാ​ക്കാ​നാ​വും.കു​ട്ടി​ക​ളെ ക​രു​ത​ലോ​ടെ കാ​ണാ​നും മ​ന​സ്സി​ലാ​ക്കാ​നും പ​ഠി​ക്കു​ന്ന​തി​നു​വേ​ണ്ടി അ​ധ്യാ​പ​ക​ർ​ക്കും ഈ ​ക്ലാ​സു​ക​ൾ ന​ൽ​ക​ണം.

ഇത്തരം ക്രിയാത്മകമായ സമീപനങ്ങളിലൂടെ ആരോഗ്യപൂർണ്ണമായ ഒരു പഠനരീതി സാധ്യമാക്കാം.

(കുവൈറ്റിൽ നഴ്‌സായി ജോലി നോക്കുന്നു ലേഖകൻ).

Comments

leave a reply

Related News