Foto

ഇൻഡോനേഷ്യ: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ഇൻഡോനേഷ്യ: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ജക്കാർത്ത : ഏഷ്യയിൽ ഇൻഡോനേഷ്യയാണ് ഇപ്പോൾ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ മുന്നിൽ. വെള്ളിയാഴ്ച മാത്രം ഇൻഡോനേഷ്യയിൽ 54000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . യു.കെ.യാണ് രണ്ടാം സ്ഥാനത്ത് 51870 പേർ. 45591 പേരുമായി ബ്രസീൽ മൂന്നാം സ്ഥാനത്തുണ്ട്. ഇൻഡോനേഷ്യയിൽ വെള്ളിയാഴ്ചത്തെ മരണസംഖ്യ 1205 ആണ്. ഇതുവരെ ഇൻഡോനേഷ്യയിൽ ബാധിച്ചവരുടെ എണ്ണം 2,780 803 ആണ്.

ഇൻഡോനേഷ്യയിൽ ഉള്ളത് 4 ലക്ഷം ആശുപത്രി കിടക്കകളാണ് ഇതിൽ 30% കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. ഡെൽറ്റാ വകഭേദമാണ് ഇൻഡോനേഷ്യയിൽ വ്യാപകമായിട്ടുള്ളത്. ജനസംഖ്യയുടെ 5.5% (അതായത് 15.9 ദശലക്ഷം) പേരാണ് ഇതുവരെ വാക്‌സിനേഷൻ എടുത്തിട്ടുള്ളത്.

ലോകത്തിലെ 13% മുസ്ലിങ്ങളും വസിക്കുന്ന ഇൻഡോനേഷ്യയിലെ ഈദ്- ഉൽ-ഫിത്തർ ആഘോഷങ്ങളാണ് ഇത്രയേറെ രോഗബാധയുണ്ടാവാൻ കാരണമെന്ന് പറയപ്പെടുന്നുണ്ട്.

 

Foto
Foto

Comments

leave a reply