Foto

കോവിഡ് കാലത്തെ എന്റെ പഠനാനുഭവങ്ങൾ 

Devika R Nair  10 B
St.George H.S, kottangal

കോവിഡ് -19  എന്ന മഹാമാരിയെ കുറിച്ച് ആദ്യം  കേട്ടപ്പോൾ ഇതിനെ അതിജീവിക്കാൻ പറ്റുമോ എന്ന ഭീതിയായിരുന്നു. പ്രധാന മന്ത്രി ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപ്പിച്ചപ്പോൾ  ഇതിനെ   നേരിടാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. പക്ഷെ നമ്മൾ അതിനെ അതിജീവിച്ചു. 

ഇനിയും എന്ന്  സ്കൂളിൽ പോകാൻ കഴിയും എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ്  വീട്ടിലൊരു വിദ്യാലയം എന്ന ആശയവുമായി എന്റെ പ്രിയ അദ്ധ്യാപകർ  മുന്നോട്ടു  വന്നത് . സ്കൂൾ അന്തരീക്ഷം പൂർണമായും  ഞങ്ങൾക്ക് കിട്ടുകയില്ല  എങ്കിലും ആ പുതിയ തുടക്കം ഞങ്ങൾക്ക് വലിയ  പ്രചോദനമായിരുന്നു . അതുവരെയും ഞങ്ങൾക്ക് അപരിചിതമായ google  മീറ്റിലൂടെയും zoom-ലൂടെയും അദ്ധ്യാപകർ ഞങ്ങളിലേയ്ക്കെത്തി. ഏറെ പരിമിതികൾ ഉണ്ടായിരുന്നു എങ്കിലും വളരെ കാര്യക്ഷമമായി  തന്നെ അദ്ധ്യാപകർ അത്‌ പരിഹരിച്ചു . അതിനു പുറമെ പലവിധ ഓൺലൈനായി പ്രോഗ്രാമുകലും മറ്റു  പ്രവർത്തനകളിലൂടെയും  ഞങ്ങളുടെ  മാനസിക സംഘർഷം കുറയ്ക്കാൻ  അദ്ധ്യാപകർ സഹായിച്ചു . പഠന സംബന്ധമായ സംശയ നിവാരണതിനും മറ്റു  സഹായങ്ങൾക്കുമായി സ്വന്തം കുഞ്ഞുങ്ങളെന്ന പോലെ ഏതു സമയത്തും ഞങ്ങളുടെ കൂടെ അവർ ഉണ്ടായിരുന്നു. ഓൺലൈൻ ക്ളാസുകൾക്കു പുറമെ വിക്ടർസ് ക്ലാസ്സുകളും ഫലപ്രദമായി   വിനിയോഗിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അദ്ധ്യാപകർ നടത്തുന്ന ക്ലാസ്സുകളും പരീക്ഷകളും വഴി പഠനം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു . ഞങ്ങളുടെ പ്രിയപ്പെട്ട HM ജോസ് സാറും  ഞങ്ങളുടെ ഒപ്പം നിന്നു. പഠന കാര്യങ്ങളിലും  മാനസികമായും പൂർണപിന്തുണയോടെ മാതാപിതാക്കളും എന്റെ കൂടെ ഉണ്ടായിരുന്നു. 
കോവിഡ് വ്യാപനം പൂർണമായി മാറിയില്ല എങ്കിലും കോവിഡിന്  രണ്ടു ചുവടു മുമ്പിൽ എന്ന ആശയത്തോടെ സ്കൂൾ തുറക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ വളരെ സന്തോഷമായി. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ 
പാലിച്ച് പ്രിയ അധ്യാപകരും സഹപാഠികളുമായി കേരള പിറവി ദിനത്തിൽ വീണ്ടും സ്കൂളിലേക്ക്......

Foto

Comments

leave a reply

Related News