Foto

നികുതിപ്പണം പൊതുനന്മക്കു വേണ്ടി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ

ജനുവരി 31 -ന് ഇറ്റാലിയൻ റവന്യൂ ഏജൻസിയിലെ ജീവനക്കാരുമായുള്ള സംഭാഷണത്തിൽ  നികുതിപ്പണം പൊതുനന്മക്കു വേണ്ടി ഉപയോഗിക്കണമെന്ന നിർദ്ദേശിച്ചു  ഫ്രാൻസിസ് മാർപാപ്പ. പണം ഉപയോഗ ശൂന്യമായി ഇരിക്കുവാൻ പാടില്ല എന്നും മനുഷ്യൻ പണത്തിൻറെ അടിമയായിരിക്കുവാൻ പാടില്ല എന്നും പാപ്പ പറഞ്ഞു. 


നികുതിയെ പറ്റി ബൈബിളിൽ ഉടനീളം പറയുന്നുണ്ട് എന്ന് ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു. അതേ സമയം ഏജൻസി അതിന്റെ പ്രവർത്തനങ്ങൾ സത്യസന്ധതയോടും സുതാര്യതയോടും നിഷ്പക്ഷതയോടും കൂടി നടത്തണമെന്നും അഭ്യർത്ഥിച്ചു. നികുതി, അത് ന്യായമായിരിക്കുമ്പോൾ പൊതുനന്മയുടെ സേവനമാണ്. പൊതുനന്മയുടെ സംസ്കാരം വളർത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. 

Comments

leave a reply

Related News