Foto

ബനാറസ് ഹിന്ദു സര്‍വകലാശാല - ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍

ഏഷ്യയിലെ 5829 സര്‍വ്വകലാശാലകളില്‍ 191 മത്തെ സ്ഥാനത്തുള്ള വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.ഇന്ത്യയിലെ 876 സര്‍വ്വകലാശാലകളില്‍ 10മത്തെ സ്ഥാനമാണ്, ഈ സര്‍വ്വകലാശാലയ്ക്കുള്ളത്. 

അപേക്ഷാ ക്രമം.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ  ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.  സര്‍വ്വകലാശാല നടത്തുന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് - 2021 വഴിയാണ്, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയ്യതി, സെപ്റ്റംബര്‍ 6 ആണ്. എന്നാല്‍ ഓണ്‍ലൈനായി പരീക്ഷാ ഫീസ്,സെപ്റ്റംബര്‍ 7 വരെ അടക്കാം.രണ്ട് പ്രോഗ്രാമുകളിലേക്കുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ടിത പ്രവേശന പരീക്ഷയ്ക്കുള്ള തീയ്യതി പിന്നീട് പ്രഖ്യാപിക്കും.  

bhuonline.in എന്ന വെബ്സൈറ്റ് ഉപയോഗിച്ചോ bhu.ac.in/admission എന്ന വിലാസം ഉപയോഗിച്ചോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

അപേക്ഷാഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യു കാറ്റഗറികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 600 രൂപയാണ് പരീക്ഷാ ഫീസ്. അതേസമയം എസ്സി, എസ്ടി, ഭിന്നലിംഗര്‍, പിഡബ്ല്യു കാറ്റഗറികളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 300യാണ് പരീക്ഷാ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. 

ശ്രദ്ധിക്കുക
പരീക്ഷാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തി, പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യണം. പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സര്‍വ്വകലാശാല വെബ്‌സൈറ്റ് വഴി മാത്രമേ അപ്‌ഡേറ്റ് ചെയ്യുകയുള്ളു. അഡ്മിറ്റ് കാര്‍ഡ് വിതരണവും  വെബ്‌സൈറ്റ് വഴിയാകും. വിതരണം ചെയ്യുക. വിവിധ കോഴ്‌സുകള്‍ സംബന്ധിച്ച വിവരങ്ങള്‍, വെബ് സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.


ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
അസി. പ്രഫസര്‍,
ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റ്,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂര്‍
daisonpanengadan@gmail.com

 

 

Comments

leave a reply

Related News