Foto

കണ്ണൂർ സർവ്വകലാശാല വിവിധ പഠന വകുപ്പുകളിൽ ബിരുദ -ബിരുദാനന്തരബിരുദ പ്രവേശനം

കണ്ണൂർ സർവ്വകലാശാല വിവിധ പഠന വകുപ്പുകളിൽ ബിരുദ -ബിരുദാനന്തരബിരുദ പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലേയും വിവിധ സെന്‍ററുകളിലയും അടുത്ത അദ്ധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കു ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെയുള്ള പ്രോഗ്രാമുകളിലേക്കാണ്, ഇപ്പോൾ പ്രവേശന ക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തുന്നതിന്, ജൂൺ 15 വരെ അവസരമുണ്ട്. വിവിധ പഠനവകുപ്പുകളെക്കുറിച്ചും പ്രോഗ്രാമുകൾ സംബന്ധിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റിൽ അതാതു പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്.

ആർക്കൊക്കെ അപേക്ഷിക്കാം

മുൻ സെമസ്റ്റർ/വർഷ പരീക്ഷകളെല്ലാം വിജയിച്ചവരും എന്നാൽ അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കുമാണ്, അപേക്ഷിക്കാനവസരം. 

 

അപേക്ഷ ഫീസ്

ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് 

പൊതുവിഭാഗത്തിന് 450/- രൂപയും

പട്ടികജാതി-വർഗ്ഗ . വിഭാഗങ്ങൾക്ക് , 150/- രൂപയുമാണ്.

SBI e-pay വഴി ഓണ്‍ലൈനായി മാത്രമേ , രജിസ്ട്രേഷൻ ഫീസ് അടക്കാൻ പാടുള്ളൂ.

സംവരണാനുകൂല്യം

സംവരണാനുകൂല്യവും വിവിധ വെയ്റ്റേജുകളും ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. അവർക്കു മാത്രമേ സംവരണ - വെയ്റ്റേജ് ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ. 

അപേക്ഷാരീതി

ഓൺലൈൻ ആയാണ് രജിസ്ട്രേഷൻ . രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും യൂണിവേഴ്സിറ്റിക്കയക്കേണ്ടതില്ല. എന്നാൽ അവ അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതാണ്. പ്രവേശനപരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം. എം.ബി.എ പ്രോഗ്രാമിന്‍റെ പ്രവേശനം KMAT/CMAT/CAT എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് , നടത്തപ്പെടുന്നത്.

 

ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര ക്യാംപസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്കും പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ LLM കോഴ്‌സുകൾക്കും ഒറ്റ അപേക്ഷ മതിയാകും. എന്നാൽ ഒന്നിൽ കൂടുതൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്

 

ഓണ്‍ലൈൻ രജിസ്ട്രേഷന്

https://admission.kannuruniversity.ac.in

 

ഫോൺ

0497-2715284

7356948230

 

മെയിൽ

deptsws@kannuruniv.ac.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News