Foto

ഹരമായ് ലഹരി ഇരയായ് കേരളം ജാഗ്രത കമ്മീഷന്‍ വെബിനാര്‍ ഇന്ന് 


ഹരമായ് ലഹരി ഇരയായ് കേരളം
ജാഗ്രത കമ്മീഷന്‍ വെബിനാര്‍ ഇന്ന് 


കൊച്ചി: ലഹരി മരുന്ന് ഉപഭോഗം കേരളത്തില്‍ ഭയാനകമായി വ്യാപകമാകുകയാണ്. ഈ നാട്ടില്‍ ലഹരി മാഫിയ ആസൂത്രിതമായി പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നഗരങ്ങളില്‍ മാത്രമല്ല, ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ പോലും കഞ്ചാവും അനുബന്ധ ലഹരി വസ്തുക്കളും ഇന്ന് സുലഭമായി ലഭ്യമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി, ഇവിടുത്തെ സ്വസ്ഥമായ സാമൂഹികാന്തരീക്ഷത്തെ  തകര്‍ത്ത്, സമൂഹത്തിന്റെ അടിത്തറയായ കുടുംബങ്ങളെയും, ഊര്‍ജജമായ യുവത്വത്തെയും നശിപ്പിക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ ജാഗ്രതയോടെ നാം കൈ കോര്‍ക്കേണ്ടതുണ്ട്. കെ സി ബി സി  ജാഗ്രത കമ്മീഷനും,  കെസിബിസി മദ്യ വിരുദ്ധ കമ്മീഷനും, കേരള കത്തോലിക്കാ യുവജന സംഘടനയും  സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാര്‍ ലഹരിയുടെ ഇരയാകുന്ന കേരളത്തെക്കുറിച്ചും, ലഹരി വ്യാപനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഇന്ന് വൈകുന്നേരം ആറ്  മണിക്കാണ് വെബിനാര്‍.പ്രാര്‍ത്ഥന: റോസ് മേരി (സംസ്ഥാന സെക്രട്ടറി, കെസിവൈഎം)
സ്വാഗതം: ഫാ. ജോണ്‍ അരീക്കല്‍ (സെക്രട്ടറി, കെസിബിസി മദ്യ വിരുദ്ധ കമ്മീഷന്‍)
ഉദ്ഘാടനം: ബിഷപ്പ് ഡോ യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് (ചെയര്‍മാന്‍, കെസിബിസി മദ്യ വിരുദ്ധ കമ്മീഷന്‍)

വിഷയാവതരണം: ജോണ്‍സണ്‍ പൂവന്തുരുത്ത് (മാധ്യമ പ്രവര്‍ത്തകന്‍)
മുഖ്യ പ്രഭാഷണം: ഋഷിരാജ് സിങ് IPS(മുന്‍ എക്‌സൈസ് കമ്മീഷണര്‍)

പ്രതികരണങ്ങള്‍ : 
ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി (കെ സി ബി സി ഡെപ്യൂട്ടി ഡയറക്ടര്‍)
ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര (സെക്രട്ടറി, കെസിബിസി യൂത്ത് കമ്മീഷന്‍)
അജിത്ത് ശംഘുമുഖം (മദ്യനിരോധന സമിതി, സംസ്ഥാന വൈസ് പ്രസിഡന്റ്)
എഡ്വേര്‍ഡ് രാജു (സംസ്ഥാന പ്രസിഡന്റ്, കെസിവൈഎം)

നന്ദി: ഫാ. മൈക്കിള്‍ പുളിക്കല്‍ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍)

ICONMEDIA ONLINE യൂ ട്യൂബ് ചാനലില്‍ തത് സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

 

Link:
KCBC Jagratha Commission is inviting you to a scheduled Zoom meeting.

Topic: ഹരമായി ലഹരി, ഇരയായി കേരളം വെബിനാർ 
Time: Sep 16, 2021 06:00 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/84224229347?pwd=R21NQlpjVGZVKzR2K2p4N3I5dEtsdz09

Meeting ID: 842 2422 9347
Passcode: 359169

Comments

leave a reply

Related News