യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലെയും വിവിധ സംസ്ഥാങ്ങളിലായി സ്ഥിതി ചെയ്യുന്ന കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള അഭിരുചി പരീക്ഷയായ UGC-NET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ലയിപ്പിച്ച് ജൂണിലാണ് നടത്തപെടുക. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT)ന്റെ അടിസ്ഥാനത്തിലാണ്,UGC-NET റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. പ്രധാനമായും ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും 82 വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പ്രവേശിക്കാനുളള യോഗ്യതയ്ക്കും വേണ്ടിയാണ്, ഈ പരീക്ഷ നടത്തപെടുന്നത്. ഓൺലൈൻ അപേക്ഷയുടെ സമർപ്പണത്തിന് മെയ് 20 വരെയാണ് , നിഷ്കർഷിക്കപ്പട്ട സമയം.
അപേക്ഷ ഫീസ്
റിസർവേഷനില്ലാത്ത ജനറൽ വിഭാഗക്കാർക്ക് 1,100/- രൂപയും ഒബിസി/ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് 550/- രൂപയും പട്ടികജാതി/പട്ടിക വർഗ്ഗ / ഭിന്നശേഷി / ട്രാൻസ് ജൻഡർ വിഭാഗക്കാർ എന്നിവർക്ക് 275/- രൂപയുമാണ്, അപേക്ഷാ ഫീസ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ,
Comments