Foto

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലൂടെ വിദ്യാഭ്യാസ ലോണുകള്‍ 3% മുതല്‍

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലൂടെ
വിദ്യാഭ്യാസ ലോണുകള്‍ 3% മുതല്‍

വിവിധ ആവശ്യങ്ങള്‍ക്കായുള്ള ലോണുകള്‍ താരതമ്യേന കുറഞ്ഞ പലിശ നിരക്കില്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസനധനകാര്യകോര്‍പ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട് .വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ലോണുകളെ പരിചയപ്പെടുത്തുകയാണ്  ഇവിടെ .

ക്രിസ്ത്യൻ , മുസ്‌ലിം, സിഖ്‌, ബുദ്ധ, ധരാ പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക, വിക സന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ച നോണ്‍ ബാങ്കിങ്‌ ധനകാര്യ സ്ഥാപനമാണ്‌ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (KSMDFC) ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ (NMDFC) ചാനലൈസിങ്‌ ഏജന്‍സിയായാണ്‌ KSMDFC പ്രവര്‍ത്തിച്ചു വരുന്നത്‌. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ നിയ്രന്തണത്തിലാണ്‌  KSMDFC പ്രവര്‍ത്തിക്കുന്നത്‌.
വിവിധ ആവശ്യങ്ങള്‍ക്കായുള്ള ലോണുകള്‍ താരതമ്യേന കുറഞ്ഞ പലിശ ന ിരക്കില്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളുമടങ്ങുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ കോര്‍പ്പറേഷനിലൂടെ ലഭ്യമാക്കുന്നുണ്ട്‌. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ലോണുകളെ പരിചയപ്പെടുത്തുകയാണ്‌ .
NMDFC  വഴി നടപ്പിലാക്കുന്ന ക്രെഡിറ്റ്‌ ലൈന്‍ -1, ക്രെഡിറ്റ്‌ ലൈന്‍ -2 എന്നീ പദ്ധതികളും KSMDFC വഴി നടപ്പിലാക്കുന്ന പാരന്റ്‌ പ്ലസ്‌ പദ്ധതിയുമടക്കം മൂന്ന്‌ തരം വിദ്യാഭ്യാസ ലോണുകളാണ്‌  KSMDFC അനുവദിക്കുന്നത്‌. അപേക്ഷിക്കേണ്ട വിധം, തുകയുടെ വിനിയോഗം, തിരിച്ചടവ്‌ കാലാവധി എന്നിവ ഒരേ പോലെയാണെങ്കിലും വരുമാന പരിധി, പലിശ നിരക്ക്‌, ലോണ്‍ തുക, തിരിച്ചടവ്‌ ആരംഭിക്കുന്ന തീയ്യതി എന്നിവയില്‍ മാറ്റങ്ങളുണ്ട്‌.

ക്രെഡിറ്റ്‌ ലൈൻ പദ്ധതികള്‍

ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള ടെക്‌നിക്കല്‍, പ്രൊഫഷണല്‍, സ്കില്‍ ഡെവലപ്മെന്റ്‌ കോഴ്‌സുകള്‍ പഠിക്കാനാണ്‌ ക്രെഡിറ്റ്‌ ലൈന്‍ -1, ക്രെഡിറ്റ്‌ ലൈന്‍ -2 എന്നീ പദ്ധതികളിലൂടെ ലോണ്‍ അനുവദിക്കുന്നത്‌. വിദ്യാര്‍ത്ഥിയുടെ പേരിലാണ്‌ വായ്പ അനുവദിക്കുക. രക്ഷിതാവ്‌ സഹവായ്പക്കാരനായിരിക്കും. കോഴ്സിന്‌ ചിലവാകുന്ന തുകയുടെ 95 ശതമാനമോ അല്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥി ആവശ്യപ്പെട്ടരിക്കുന്ന തുകയോ ഏതാണോ കുറവ്‌ അത്രയുമാണ്‌ ലോണ്‍ ലഭിക്കുക. ഒരു വര്‍ഷം ലഭിക്കാവുന്ന പരമാവധി വായ്പാ തുക നാലു ലക്ഷം രൂപയാണ്‌.
ഓരോ വര്‍ഷവും വിദ്യാര്‍ത്ഥി അടയ്ക്കേണ്ട അഡ്മിഷന്‍ ഫീസ്‌, ട്യൂഷന്‍ ഫീസ്‌, പരീക്ഷാ ഫീസ്‌, ഹോസ്റ്റല്‍ ചിലവുകള്‍ എന്നീ ചിലവുകള്‍ക്ക്‌ മാത്രമേ വായ്പ അനുവദിക്കുകയുള്ളു.
ഫുള്‍ടൈം റെഗുലര്‍ കോഴ്‌സ്‌ പഠിക്കുന്നവര്‍ക്കു മാത്രമേ ധനസഹായം ലഭിക്കൂ. ക്രേന്ദ/ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കു മാത്രമേ  ലോണ്‍ ലഭിക്കുകയുള്ളൂ . എഐസിടിഇ/ എംസിഐ തുടങ്ങിയ ഏജന്‍സികളുടെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ലോണ്‍ ലഭിക്കും. മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ക്കു മാത്രമേ ഈ ലോണ്‍ സ്കീമുകള്‍ക്ക്‌ അര്‍ഹതയുള്ളു.
സ്ഥാപനത്തിന്റെ പേരിലേക്ക്‌ നേരിട്ട NEFT ആയോ ചെക്കായോ ആണ്‌ വായ്പ വിതരണം ചെയ്യുക. ഓരോ വര്‍ഷവും പഠനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തുടര്‍ന്നും പണം അനുവദിക്കുകയുള്ളൂ. ഇക്കാര്യം വ്യക്തമാക്കുന്ന സ്ഥാപന മേധാവിയുടെ സര്‍ട്ടിഫിക്കറ്റും  നാളിതുവരെ വിതരണം ചെയ്ത തുകയുടെ വിനിയോഗം സംബന്ധിച്ചു രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള ഗഡുക്കൾ അനുവദിക്കുകയുള്ളു.
കോഴ്‌സ്‌ പൂര്‍ത്തിയാക്കി ആറു മാസം കഴിയുമ്പോള്‍ മുതലോ അല്ലെങ്കില്‍ ജോലി ലഭിക്കുന്നതു മുതലോ ഏതാണോ ആദ്യം എന്ന രീതിയിലാണ്‌ തിരിച്ചടവ്‌ ആരംഭി ക്കുക. അവസാന പരീക്ഷയില്‍ ഉദ്യോഗാര്‍ ത്ഥി തോല്‍ക്കുകയോ അല്ലെങ്കില്‍ ഉന്നത പഠനത്തിനു ചേരുകയോ ചെയ്താലും തിരിച്ചടവ്‌ തുടങ്ങണം.
എന്‍.എം.ഡി.എഫ്‌.സി. നല്‍കുന്ന മറ്റ്‌ വിദ്യാഭ്യാസ സ്‌കീമുകള്‍ ലഭിക്കുന്നവരോ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ സഹായം ലഭിക്കുന്നവരോ ആയവര്‍ക്ക്‌ ഈ വിദ്യാഭ്യാസ വായ്പയ്ക്ക്‌ അര്‍ഹതയില്ല.

പാരന്റ്‌ പ്ലസ്‌ വായ്പ പദ്ധതി

പാരന്റ്‌ പ്ലസ്‌ വായ്പ്പയ്ക്ക്‌ അപേക്ഷ ന ല്‍കേണ്ടത്‌ രക്ഷിതാവാണ്‌. വിദ്യാര്‍ത്ഥി സഹവായിപ്പക്കാരനാണ്‌. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ ദൈര്‍ഘ്യമുള്ളടെ  ടെക്‌നിക്കൽ  , പ്രൊഫഷണല്‍,  സ്കില്‍ ഡെവലപ്മെന്റ്‌ കോഴ്സുകള്‍ക്കാണ്‌ ലോണ്‍ അനുവദിക്കുക. ഇന്ത്യയ്ക്കകത്തും വിദേശത്തും പഠിക്കാന്‍ വായ്പ്പ ലഭിക്കും. കോഴ്സ്‌ ഫീസിന്റെ 90 ശതമാനമോ, 10 ലക്ഷം രൂപയോ ഏതാണോ കുറവ്‌ അത്രയുമാണ്‌ ലോണായി നല്‍കുക. തുക ഒറ്റത്തവണയായും ഗഡുക്കളായും ലഭിക്കും. വിദേശപഠനത്തിനായി അപേക്ഷിക്കുന്നവര്‍ക്ക്‌ വിദേശ സ്ഥാപനത്തില്‍ അഡ്മിഷന്‍ ലഭിച്ചിരിക്കണം. വിദൂര വിദ്യാഭ്യാസം, പാര്‍ട്ട്‌ ടൈം കോഴ്സുകള്‍ എന്നിവയ്ക്ക്‌ ലോണ്‍ ലഭിക്കില്ല. അവസാന ഇന്‍സ്റ്റാള്‍മെന്റ്‌ ലഭിച്ചു കഴിഞ്ഞ്‌ 3 മാസങ്ങള്‍ക്ക്‌ ശേഷം തിരിച്ചടവ്‌  തുടങ്ങണം. ഓരോ വര്‍ഷവും പഠനം വിജയകരമായി പൂര്‍ത്തീകരിച്ചതു സംബന്ധിച്ച സ്ഥാപനമേധാവിയുടെ സാക്ഷ്യപ്രതവും നാളിതുവരെ വിതരണം ചെയ്ത തുകകളുടെ വിനിയോഗം സംബന്ധിച്ച രേഖകളും വിതരണം ചെയ്ത തുകകളുടെ പലിശയും അടച്ചാല്‍ മാത്രമേ തുടര്‍ന്നുള്ള ഗഡുക്കള്‍
അനുവദിക്കുകയുള്ളു.

എങ്ങനെ അപേക്ഷിക്കണം?

വായ്പ സംബന്ധിച്ചു അപേക്ഷകള്‍ കോര്‍പ്പറേഷന്‍ സൈറ്റായ  www.ksmdfc.org  നിന്ന്‌ ഡണ്‍ലോഡ്‌ ചെയ്ത്‌ പ്രിന്‍റ്‌ എടുത്തു നേരിട്ടോ തപാലിലോ അയയ്ക്കണം. * അപേക്ഷയോടൊപ്പം കോളജില്‍ നിന്നുള്ള ഓഫറിങ്‌ ലെറ്റര്‍, ഫീസ്‌ ഘടന, യൂണിവേഴ്‌സിറ്റി അഫിലിയേഷന്‍, വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, തെര ഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റ്‌ / പാസ്പോർട്ട് , പാന്‍കാര്‍ഡ്‌ എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം.
* കൂടിക്കാഴ്ച സംബന്ധിച്ച തീയതി, സമയം ഇവ അപേക്ഷകരെ തപാല്‍ വഴിയോ ടെലിഫോണ്‍ വഴിയോ അറിയിക്കുന്നതാണ്‌. കൂടിക്കാഴ്ച്ചയ്ക്ക്‌ വരുമ്പോള്‍ മേല്‍പ്പറഞ്ഞ രേഖകളുടെ ഒറിജിനല്‍ കരുതണം.

വസ്തു, ഉദ്യോഗസ്ഥജാമ്യം

എല്ലാ വായ്പകള്‍ക്കും ജാമ്യം നിര്‍ബ സ്ധമാണ്‌. വസ്തു ജാമ്യം കുറഞ്ഞത്‌ 4 സെന്റില്‍ കുറയാത്ത വസ്തുവിന്റെ മതിപ്പ്‌ വിലയുടെ 80% വരെ. അതത്‌ വില്ലേജ്‌ ഓഫീസില്‍ നിന്നും വില നിശ്ചയിച്ചുകൊ ണ്ടുള്ള സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.
* സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതു മേഖല സ്ഥാപനങ്ങള്‍ / പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റി / യൂണിവേഴ്‌സിറ്റി / സഹ കരണ ബാങ്കുകള്‍ / എയ്ഡഡ്‌ സ്‌കൂള്‍ - കോളജ്‌ എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശബള സര്‍ട്ടിഫിക്കറ്റ്‌ ജാമ്യമായി സ്വീകരിക്കും.
* ജാമ്യക്കാരന്റെ  വായ്പാ കാലാവധിക്ക്‌ ശേഷം ചുരുങ്ങിയത്‌ ഒരു വര്‍ഷമെങ്കിലും സര്‍വീസ്‌ ഉണ്ടായിരിക്കണം.
* നെറ്റ്‌ ശമ്പളം മൊത്ത ശമ്പളത്തിന്റെ 40 ശതമാനത്തില്‍ കുറയാന്‍ പാടില്ല.
* വായ്പയുടെ പ്രതിമാസ തവണ തുകയുടെ 3 ഇരട്ടിയില്‍ കൂടുതല്‍ നെറ്റ്‌ ശമ്പളം ഉണ്ടായിരിക്കണം.
* 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ക്ക്‌ ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകുന്നതാണ്‌. 5 ലക്ഷത്തിന്‌ മുകളിലുള്ള വായ്‌പകള്‍ക്ക്‌ വസ്തു ജാമ്യം നിര്‍ബന്ധമാണ്‌.

ജോൺ ജോൺ  പാറയ്‌ക്ക  
ജനറൽ  മാനേജർ  , KSMDFC


റീജിയണൽ ഓഫീസ്  മേൽവിലാസങ്ങൾ    
Thiruvananthapuram
2nd Floor, Samastha Jubilee Building,
Mele Thampanoor, Thiruvananthapuram - 695 001 Ph: 0471 2324232
E-mail: tvmksmdfc@gmail.com
കീഴില്‍ വരുന്ന ജില്ലകൾ  : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലഷുഴ
   
 
Ernakulam
PWD Building,
Pathadipalam, Kalamassery,
Ernakulam, 682 033
Ph: 0484 2532855, E-mail: ksmdfcekm@gmail.com
കീഴില്‍ വരുന്ന ജില്ലകള്‍ :  കോട്ടയം , ഇടുക്കി , തൃശൂർ , എറണാകുളം
 
Malappuram
Ist Floor, Sunni Mahal Building
Jubilee Mini Bypass Road, Perinthalmanna Malappuram - 679 322,
Ph:  0495 2368366,  0493 3297017

E-mail:  projectsksmdfc@gmail.com,  ksmdfcmpm@gmail.com
കീഴില്‍ വരുന്ന ജില്ലകള്‍ : പാലക്കാട്‌; മലഷുറം
                       
Kasaragod
Ground Floor, Bus Stand Building, Cherkala, Chengala (P.O.)
Kasaragod - 671 541, Ph: 0499 4283061,   E-mail: projectsksmdfc@gmail.com
കീഴില്‍ വരുന്ന ജില്ലകള്‍ : കണ്ണൂര്‍, കാസര്‍ഗോഡ്‌
                 
Kozhikode
KURDFC Building,
Chakkorathkulam West Hill P.O., Kozhikode - 670 005
Ph: 0495 2368366 ,  0495 2769366,

E-mail: projectsksmdfc@gmail.com
 
കീഴില്‍ വരുന്ന ജില്ലകള്‍ : വയനാട് , കോഴിക്കോട്


കടപ്പാട് : മലബാർ വിഷൻ

 

Foto

Comments

leave a reply

Related News