ചെറുതോണി: ലൂർദ് മാതാവിന്റെ തിരുനാൾ ദിനം ആഗോള കത്തോലിക്കാസഭ രോഗീദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതാതല രോഗീദിനാചരണം മുരിക്കാശേരിയിൽ നടന്നു.
മുരിക്കാശേരി അൽഫോൻസ ആശുപ്രതിയോടനുബന്ധിച്ചുള്ള പാലിയേറ്റീവ് കെയർ സെന്ററിൽ കിടപ്പു രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്ന വർക്കുമായി പ്രാർഥനയും വിശുദ്ധ കുർബാനയും നടന്നു.
രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ മുഖ്യകാർമികത്വം വഹിച്ചു.
വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടനകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജോസ്ഗിരി പളളിയിൽ രൂപതയിൽ ഒരാഴ്ച്ചയായി നീണ്ടുനിന്ന രോഗീദിന പരിപാടികളുടെ സമാപനം നടത്തി.
കെസിവൈഎം, മിഷൻ ലീഗ് സംഘടനകളുടെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്കും കോവിഡ് രോഗബാധിതർക്കുമായി പ്രത്യേകം നടത്തിയ പ്രാർഥനാശുശ്രൂഷകൾക്ക് രുപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി.
കോവിഡ് ബാധിച്ച് മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥനകളും നടന്നു.
രോഗീദിനത്തോടനുബന്ധിച്ച് ഇടുക്കി രൂപതയിലെ കിടപ്പു രോഗികളായി കഴിയുന്ന 35-ഓളം പേരുടെ ഭവനങ്ങൾ ബിഷപ് സന്ദർശിച്ചു പ്രാർഥന നടത്തി.
Comments