മരണാസന്നർക്ക് ആവശ്യം സാന്ത്വന പരിചരണമാണ്, ദയാവധമല്ലെന്ന് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി ഒൻപതിന് പോൾ ആറാമൻ ഹാളിൽ നടന്ന പൊതു സദസ്സിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
പരിപാലിക്കപ്പെടുന്നതിനും ചികിത്സിക്കപ്പെടുന്നതിനുമുള്ള അവകാശത്തിന് എപ്പോഴും മുൻഗണന നൽകണം. അതിനാൽ ഏറ്റവും ദുർബലരായവർ, പ്രത്യേകിച്ച് പ്രായമായവരും രോഗികളും ഒരിക്കലും ഉപേക്ഷിക്കപ്പെടില്ല. ജീവിതം ഒരു അവകാശമാണെന്ന് പാപ്പാ പറഞ്ഞു.
ഗുരുതരമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതനിലവാരം ഉയർത്താൻ ശ്രമിക്കുന്നവരുടെ സാന്ത്വന പരിചരണത്തിന് പാപ്പാ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments