Foto

അധ്യാപകരുടെ ആരോഗ്യം ഇക്കാര്യങ്ങള്‍  അറിയണം

അധ്യാപകരുടെ ആരോഗ്യം ഇക്കാര്യങ്ങള്‍  അറിയണം


ജോബി ബേബി

കുവൈറ്റ്:കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ വീടുകളിലേക്ക് പറിച്ചുമാറ്റപ്പെട്ട അവസ്ഥയാണല്ലോ.ഇത്രേയും കാലം കുട്ടികളെ മുഖാമുഖം കണ്ട് പഠിപ്പിച്ചിരുന്ന അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ അധ്യാപനം ഒരു വെല്ലുവിളി തന്നെയാണ്.സൂം,ഗൂഗിള്‍മീറ്റ്,മൈക്രോ സോഫ്റ്റ് ടീംസ് എല്ലാം മാറി മാറി ഉപയോഗിച്ചു ടെക്‌നോളജിയില്‍ അവര്‍ വൈദക്ത്യം നേടി,ഒപ്പം അധ്യാപകര്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു.സ്ത്രീകളെക്കാള്‍ ഓണ്‍ലൈന്‍ അധ്യാപനം ബുദ്ധിമുട്ടായി തോന്നിയിരുന്നത് പുരുഷന്മാര്‍ക്കായിരുന്നു.30വയസ്സിന് താഴെയുള്ളവര്‍ വേഗത്തില്‍ പുതിയ രീതികളോട് പൊരുത്തപ്പെട്ടപ്പോള്‍ 40വയസ്സിന് മുകളിലുള്ളവര്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചു.പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ മാനസ്സിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും കണ്ടെത്തി.കുടുംബത്തിന്റെ സാമ്പത്തിക സ്രോദസ്സായിരുന്ന അധ്യാപകരുടെ ശമ്പളം സ്വകാര്യ മേഖലയില്‍ പകുതിയാക്കി കുറച്ചതു പലരേയും നിരാശരാക്കുകയും വിഷാദ രോഗത്തിലേക്ക് തള്ളിവിടുകയും ചെയ്യ്തു.ഓണ്‍ലൈന്‍ അധ്യാപനം മൂലം അധ്യാപകര്‍ നേരിടുന്ന മാനസ്സിക പ്രശ്‌നങ്ങളും അധികമാണ്.അത് കുടുംബബന്ധങ്ങളില്‍ പോലും ഉലച്ചില്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു.

അധ്യാപകരിലെ ആരോഗ്യപ്രശ്‌നങ്ങള്‍:-

കുട്ടികളുടെ പ്രശ്‌നങ്ങളും തെറ്റായ പ്രവണതകളും നിരന്തരം വിലയിരുത്തി പിന്തുണ നല്‍കേണ്ടവരാണ് അധ്യാപകര്‍. എന്നാല്‍, ഡിജിറ്റല്‍ ലോകത്തേക്കുള്ള പെട്ടെന്നുള്ള ചുവടുമാറ്റം അധ്യാപകരിലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിന്‍തുടര്‍ന്നു വന്നിരുന്ന ശീലങ്ങളും സമയക്രമങ്ങളും എല്ലാം മാറിമറിഞ്ഞു. കുട്ടികളുമായുള്ള ജൈവബന്ധം നഷ്ടമായതില്‍ വിഷമിക്കുന്നവരാണ് ഏറെയും. ആഴ്ചയില്‍ ഏഴു ദിവസവും അധ്യയനവും തുടര്‍പ്രവര്‍ത്തനങ്ങള്‍ നല്‍കലും വിലയിരുത്തി ഫീഡ്ബാക്ക് നല്‍കലും ഒക്കെയായി പ്രവര്‍ത്തനനിരതരായ അധ്യാപകരുമുണ്ട്. പലവിധ സമ്മര്‍ദ്ധങ്ങളും ആരോഗ്യപ്രശ്‌നങ്ങളും അധ്യാപകരെ അലട്ടുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്ന പ്രകാരം, അത്ര ആരോഗ്യകരമായ ജീവിതശീലങ്ങളല്ല കോവിഡ് കാലത്ത് അധ്യാപകര്‍ പിന്‍തുടരുന്നത്. 97.6 ശതമാനം അധ്യാപകരും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ആഴ്ചയില്‍ നാലു ദിവസമെങ്കിലും അര മണിക്കൂര്‍ വ്യായാമം ശീലമാക്കിയാല്‍ 30 ശതമാനം മാത്രം. കോവിഡ് കാലത്ത് അസ്വസ്ഥത വര്‍ദ്ധിച്ചതായി 53.86 ശതമാനം അധ്യാപകര്‍ പറയുന്നുണ്ട് വിഷാദരോഗ സാധ്യത ഉള്ളവര്‍ 12.8 ശതമാനം ആണെന്ന് പഠനം പറയുന്നു. അധ്യാപകരില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

കമ്പ്യൂട്ടറിന്റെയും മൊബൈല്‍ ഫോണിന്റെയും മുന്‍പില്‍ മണിക്കൂറുകളോളം ഇരിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനും പ്രമേഹം,കൊളെസ്‌ട്രോള്‍ തുടങ്ങിയവയ്ക്കും കഴുത്തുവേദന,നടുവേദന എന്നിവയ്ക്കും കാരണമായി.കൂടുതല്‍ നേരം സ്‌ക്രീനില്‍ നോക്കുന്നത് തലവേദന,കണ്ണുകള്‍ക്ക് നനവിവില്ലാത്ത അവസ്ഥ,കാഴ്ചയ്ക്ക് മങ്ങല്‍,അടുത്തും അകലേയും ഉള്ള വസ്തുക്കളെ മാറി മാറി നോക്കേണ്ടി വരുമ്പോള്‍ കണ്ണിനുണ്ടാകുന്ന മൂടല്‍,കണ്ണിന് ചൊറിച്ചില്‍,ചുവപ്പ് എന്നിവയെല്ലാം ഉണ്ടാകുന്നു.അധികനേരം ഫോണ്‍ കൈയില്‍ പിടിച്ചു ടൈപ്പ് ചെയ്യുന്നവര്‍ക്ക് കാര്‍പല്‍ ടണല്‍ സിന്‍ഡ്രോീ കാണുന്നുണ്ട്.കൂടുതല്‍ പേര്‍ക്കും കണ്ണട ഉപയോഗം പതിവായി മാറി.ക്ലാസ്സുകളുടെ മുന്നൊരുക്കത്തിനായി രാത്രി കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉറക്കക്കുറവും കണ്ട് വരുന്നു.ഉയര്‍ന്ന ബി.പി,അമിതവണ്ണം,പ്രമേഹം ഇവ കൂടാനും ഇടയാക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

 

സ്‌കൂളില്‍ പോകേണ്ട എന്നുകരുതി കൃത്യമല്ലാതെ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നത് നല്ലതല്ല.
ടൈംടേബിളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കും കുടുംബകാര്യങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും ക്ലാസ്സുകളുടെ മുന്നൊരുക്കത്തിനും സമയം ക്രമീകരിക്കണം.
കൈവേദനയും കഴുത്തുവേദനയും അനുഭവപ്പെട്ടാല്‍ കഴിവതും മെസ്സേജുകള്‍ ടൈപ്പ് ചെയ്യുന്നതൊഴിവാക്കി വോയിസ് മെസ്സേജുകള്‍ അയയ്ക്കുക.
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ മേശയുടെയും കസേരയുടെയും ഉയരം സൗകര്യപ്രദമായിരിക്കണം.ഇരിക്കുമ്പോള്‍ നടുക് നിവര്‍ന്നിരിക്കണം.കീബോര്‍ഡില്‍ വിരലുകള്‍ ഉപയോഗിക്കുന്നത് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മൊബൈല്‍ ഒരു സ്റ്റാന്‍ഡില്‍ വയ്ക്കുന്നത് നല്ലതാണ്.ടൈപ്പ് ചെയ്യുന്നതിനും സ്‌ക്രോള്‍ ചെയ്യുന്നതിനും സ്റ്റെന്‍സില്‍ ഉപയോഗിക്കുന്നത് ആയാസം കുറയ്ക്കും.
45മിനിറ്റുകള്‍ വീതമുള്ള ക്ലാസുകള്‍ കഴിഞ്ഞു ഇടവേള എടുക്കാന്‍ മറക്കരുത്.ഇടവേളകളില്‍ എഴുന്നേറ്റ് നടക്കുകയും വെള്ളം കുടിക്കുകയും വേണം.ക്ലാസ്സ് ഇല്ലാത്ത സമയങ്ങളില്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുക.
എത്ര സമയമില്ലെങ്കിലും വ്യായാമത്തിനു കുറച്ചു സമയം ദിവസവും മാറ്റി വയ്ക്കണം.
സംശയനിവാരണത്തിന് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വിളിക്കാനുള്ള സമയം കൃത്യമായി അറിയിക്കുകയും അത് നിഷ്ഠയോടെ പാലിക്കുകയും വേണം.അല്ലാതെ സമയത്തുള്ള കാളുകള്‍ ഒഴിവാക്കുക.
മാനസിക സമ്മര്‍ദ്ദവും അമിത ഉത്ക്കണ്ീയും അനുഭവപ്പെട്ടാല്‍ ഒരു കൗണ്‍സിലറഡയോ പ്രധാനാദ്ധ്യാപകരോടോ മനസ്സ് തുറക്കുക.
ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ആരംഭത്തിലേ ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.
വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ മേലധികാരികളെ ആ വിവരം ധരിപ്പിക്കുക.
ജീവിത പങ്കാളിലുമായി ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നത് മാനസീകസംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കും.

തൊഴില്‍ പരമായും ആരോഗ്യപരമായും അധ്യാപകര്‍ ഏറ്റവുമധികം കഷ്ടപാടുകളിലൂടെയാണ് ഈ കാലയളവില്‍ കടന്ന് പോകുന്നത്.ഈ കാലത്തു അധ്യാപകര്‍ നേരിടുന്ന ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ നാം കാണാതെ പോകരുത്.

കുവൈറ്റില്‍ നഴ്‌സാണ്  ലേഖകന്‍
 

Comments

leave a reply