ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം
കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള ഗവേഷണസ്ഥാപനമായ കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി. പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. സ്വയംഭരണ സ്ഥാപനമായ ബോസ് ഗവേഷണ രംഗത്ത് രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാണ്. ഓൺലൈൻ ആയി ഏപ്രിൽ 20 വരെ അപേക്ഷിക്കാനവസരമുണ്ട്.ഓരോ മേഖലയിലും ലഭ്യമായ പ്രോജക്ടുകളുടെ വിവരങ്ങൾ വെബ് സൈറ്റിലെ പ്രവേശനവിജ്ഞാപനത്തിലെ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. അപേക്ഷാർഥിക്ക് പട്ടികയിൽനിന്ന് പരമാവധി രണ്ടു സ്ഥാനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഗവേഷണമേഖലകൾ
1.അറ്റ്മോസ്ഫറിക് സയൻസസ്
2.കെമിക്കൽ സയൻസസ്
3.ലൈഫ് സയൻസസ്
4.ഫിസിക്കൽ സയൻസസ്
5.അപ്ലൈഡ് ബയോസയൻസസ്
അടിസ്ഥാനയോഗ്യത
ജനറൽ വിഭാഗക്കാർക്ക്
55 ശതമാനം മാർക്കോടെ എൻജിനിയറിങ്/ടെക്നോളജി/സയൻസ് മാസ്റ്റേഴ്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം വേണം. എന്നൽ ഒ.ബി.സി./ഭിന്നശേഷി/മറ്റു സംവരണ വിഭാഗക്കാർക്ക് യു.ജി.സി. വ്യവസ്ഥപ്രകാരം, 50 ശതമാനം മാർക്കു മതി. 2022 സെപ്റ്റംബർ ഒൻപതിനുശേഷം സാധുതയുള്ള സി.എസ്.ഐ.ആർ.-യു.ജി.സി./സി.ബി.ടി./ഐ.സി.എം.ആർ. ജെ. ആർ.എഫ്., ഡി.എസ്.ടി.-ഇൻസ്പയർ/ഡി.ബി.ടി. ബി. ഐ.എൻ.സി. എന്നിവയിലൊന്ന് നിർബന്ധമായും വേണം. മേൽ സൂചിപ്പിച്ച യോഗ്യതാ പ്രോഗ്രാമുകൾക്ക് പഠിക്കുന്ന അവസാന വർഷത്തിലുള്ളവർക്കും (അവർക്ക് ജെ.ആർ.എഫ്. യോഗ്യത വേണം) അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ സമർപ്പണത്തിന്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments