Foto

പവൻ ഹംസ് ഹെലികോപ്റ്റർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏവിയേഷൻ പഠനം

പവൻ ഹംസ് ഹെലികോപ്റ്റർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏവിയേഷൻ പഠനം

 

മൂന്ന് അധ്യയന വർഷം കൊണ്ട് 

എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ് (AME), ബിഎസ്‌സി (എയ്റോനോട്ടിക്സ്) എന്നീ രണ്ട് യോഗ്യതകളും ഒരുമിച്ചു നേടാൻ സഹായിക്കുന്ന പവൻ ഹംസ് ഹെലികോപ്റ്റർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോഗ്രാമിലെയ്ക്ക് ഇപ്പോൾ തപാൽ വഴി അപേക്ഷ സമർപ്പിക്കാം.പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ് ഹെലികോപ്റ്റർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ് പ്രോഗ്രാമിന് ജൂലൈ 28 വരെയാണ്, അപേക്ഷിക്കാനവസരം .എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ് പ്രോഗ്രാമിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുണ്ട്.മുംബൈ സർവകലാശാലയിലെ ഗർവാരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജ്യുക്കേഷൻ & ഡവലപ്മെന്റ് ആണ് , ബി.എസ് സി. പ്രോഗ്രാം നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

 

ആർക്കൊക്കെ അപേക്ഷിക്കാം

മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്ക് 45% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്ടു തത്തുല്യയോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. എന്നാൽ പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്കു 40% മാർക്കു മതി. ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് / മെക്കാനിക്കൽ / ഓട്ടോമൊബൈൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം, നിർദ്ദിഷ്ട രേഖകൾ സഹിതം സ്ഥാപനത്തിലെത്തിക്കണം. 

 

അപേക്ഷ ഫീസ്

അപേക്ഷയോടൊപ്പം റജിസ്ട്രേഷൻ ഫീ PAWAN HANS LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന 5000/- രൂപയുടെ ഡ്രാഫ്റ്റും അയയ്ക്കണം. ഈ തുക ട്യൂഷൻ ഫീയിൽ വകവയ്ക്കും. പ്രവേശനം കിട്ടാത്തവർക്കു വ്യവസ്ഥകൾക്കു വിധേയമായി തുക മടക്കിത്തരുന്നതാണ്. റജിസ്ട്രേഷൻ ഫീ ഓൺലൈനായും അടയ്ക്കാം. ഇതിന്റെ വിശദാംശങ്ങൾക്കു നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക.

 

രണ്ടു പ്രോഗ്രാമുകളും ചേർന്ന് ആറു സെമസ്റ്ററുകളാണ് ഉണ്ടാകുക . 

മൊത്തം ട്യൂഷൻ ഫീസ് 5 ലക്ഷത്തിനടുത്ത് വരും. സെമസ്റ്ററുകൾക്ക് , യഥാക്രമം 1,01,325 / -, 75,825/-, 76,105/- ,75,825/-, 76,105/-, 75,825/- രൂപയാണ് ഫീസ്.

 

വിലാസം

Pawan Hans Helicopter Training Institute, Swami Vivekanand Road, Vile Parle (West), Mumbai - 400 056, 

 

ഫോൺ

022 26162665

 

മെയിൽ

phti@pawanhans.co.in

 

വെബ്സൈറ്റ്

www.pawanhans.co.in

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News