ഡോ. ഡെയ്സൻ പാണേങ്ങാടൻ
തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ അടുത്ത അക്കാദമിക വർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 14 വരെയാണ് , ഓൺലൈനായി റജിസ്റ്റർ ചെയ്യാനവസരം. പ്രോഗ്രാമിനുള്ള അപേക്ഷാഫീസ് ജനറൽ വിഭാഗത്തിന് 1500/- രൂപയും പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 1200 /- രൂപയുമാണ്.
വിവിധ പ്രോഗ്രാമുകൾ
I.എം.പി.എച്ച്. (മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
II.ഡി.പി.എച്ച്. (ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്
III.പിഎച്ച്ഡി
I.മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
പ്രോഗ്രാമിന്റെ ദൈർഘ്യം 24 മാസമാണ്.28 സീറ്റുകളിലേക്കാണ് പ്രവേശനമുള്ളത്.തിരുവനന്തപുരം അടക്കം കേന്ദ്രങ്ങളിൽ മേയ് 20ന് എൻട്രൻസ് പരീക്ഷയുണ്ട്. അക്കാദമിക യോഗ്യതയും സേവനപരിചയവും ഇന്റർവ്യൂ പ്രകടനവും കണക്കിലെടുത്താണ് , സെലക്ഷൻ.
II.ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്
ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്
പ്രോഗ്രാമിന്റെ ദൈർഘ്യം 12 മാസമാണ്.11 സീറ്റുകളിലേക്കാണ് പ്രവേശനമുള്ളത്. 3 വർഷത്തെ സർക്കാർ സേവനപരിചയമുള്ള എംബിബി എസുകാർക്കു മാത്രമാണ് , അപേക്ഷിക്കാനവസരം . ജൂൺ 5, 6 തീയതികളിലെ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് , സെലക്ഷൻ.
III.പിഎച്ച്ഡി
പിഎച്ച്ഡി പ്രവേശനത്തിന്,
യുജിസി, ഐ.സി.എം.ആർ , ഡി.ബി.ടി. എന്നീ യോഗ്യതകളിലൊന്നോ
ശ്രീചിത്രയിലെ എം.ഫില്ലോ വേണം. ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ ബയോമെഡിക്കൽ, ഹെൽത്ത് / മെഡിക്കൽ സയൻസസ്, ബയോഎൻജിനീയറിങ്, ബയോമെറ്റീരിയൽ സയൻസ് & ടെക്നോളജി എന്നീ വിഷയങ്ങളിലാണ് , ഗവേഷണ അവസരമുള്ളത്. ഇന്റർവ്യൂ ജൂൺ മൂന്നിന് ശ്രീചിത്രയിൽ വെച്ചു നടക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
Comments