തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജി.എസ്.ടി.യിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം
കേരള സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന രാജ്യാന്തര നിലവാരമുള്ള സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്താണ് , സ്ഥാപനം. ഏതെങ്കിലുമൊരു സർവ്വകലാശാല ബിരുദമുള്ളവർക്കാണ്, അവസരം.അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. മെയ് 31വരെയാണ്, അപേക്ഷാ സമർപ്പണത്തിനുള്ള സമയം.ജി.എസ്.ടി നിയമത്തെ സംബന്ധിച്ചും അക്കൗണ്ടിംഗ് സംബന്ധിച്ചും നൈപുണ്യം നേടുന്നതിനും, ടാക്‌സ് പ്രാക്ടീഷണർ ആകുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിരുദ യോഗ്യതയുള്ള
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ദ്ധർ, വിദ്യാർഥികൾ, അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.150 മണിക്കൂർ പരിശീലനമാണ് ,
പ്രോഗ്രാമിലുള്ളത്.വിദ്യാർഥികൾ, സർക്കാർ - അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരൻമാർ തുടങ്ങി ചില വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്.
വിശദവിവരങ്ങൾക്ക്
ഫോൺ
9961708951
04712593960
മെയിൽ
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments