ടീച്ചേഴ്സ് ഗില്‍ഡ് മധ്യമേഖലാ നേതൃസംഗമം നാളെ പാലായില്‍
പാലാ മാർ സ്ലീവാ മെഡിസിറ്റി ഓഡിറ്റോറിയത്തിൽ വച്ച്
. പാലാ . കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മധ്യമേഖലാ നേതൃസംഗമം നാളെ പാലാ മാർ സ്ലീവാ മെഡിസിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാഠങ്ങൾ അഭ്യസിപ്പിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളുടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ കരുപ്പിടിപ്പിക്കുന്ന അടിസ്ഥാന സ്രോതസായി ആധുനിക വിദ്യാഭ്യാസം മാറിയിരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന്റെ ഘടനയുൾപ്പടെയുള്ള കാതലായ മാറ്റങ്ങളെ വിഭാവനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യാൻ അധ്യാപകരെ പ്രാപ്തരാക്കുകയും ശരിയായ ദിശ കുട്ടികൾക്ക് കൈമാറുകയും ചെയ്യുക എന്നതാണ് മേഖലാ നേതൃസംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കോതമംഗലം, എറണാകുളം, വരാപ്പുഴ, കോട്ടപ്പുറം, കൊച്ചിൻ , ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, മൂവാറ്റുപുഴ, ആലപ്പുഴ തുടങ്ങിയ പത്ത് രൂപതകൾ ഉൾക്കൊള്ളുന്നതാണ് തെക്കൻ മേഖല. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പാലാ രൂപതാ വികാരി ജനറാൾ മോൺ.അബ്രാഹം കൊല്ലിത്താനത്തുമലയിൽ മുഖ്യ സന്ദേശം നൽകുന്നു. രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ബർക്കുമൻസ് കുന്നുംപുറം സന്ദേശം നൽകും സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ.ചാൾസ് ലെയോൺ, സംസ്ഥാന ജനറൽ സെകട്ടറി സി.റ്റി. വർഗീസ്, സംസ്ഥാന ട്രഷറർ മാത്യു ജോസഫ് എന്നിവർ ചർച്ച നയിക്കും. മധ്യമേഖലാ പ്രസിഡന്റ് ജോബി വർഗീസ് , ജനറൽ സെക്രട്ടറി മോളി എം.ഇ, ട്രഷറർ ആൻറണി വി.എക്സ്, പാലാ രൂപതാ പ്രസിഡന്റ് ആമോദ് മാത്യു, ജനറൽ സെക്രട്ടറി ജോ ബറ്റ് തോമസ് എന്നിവർ നേതൃത്വം നൽകും തുടർന്ന് ആനുകാലിക വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിച്ചിക്കും
Comments