Foto

വയനാട് പുനരധിവാസം:  കെ.സി.ബി.സി. ഭവന നിർമ്മാണ ഉത്ഘാടനം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും 2024 ജൂലൈ മുപ്പതിനുണ്ടായ ഉരുൾപൊട്ടലിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും കിടപ്പാടവും പുരയിടവും വസ്തുവകകളും നാമാവശേഷമാവുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് കേരള കത്തോലിക്കാ സഭ നിർമ്മിച്ചുനല്കുന്ന 100 ഭവനങ്ങളുടെ നിർമ്മാണോത്ഘാടനം 2024 ഡിസംബർ 19 ന് വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന്റെ അദ്ധ്യക്ഷതയിൽ മാനന്തവാടി രൂപതയിലെ തോമാട്ടുചാലിലും; വൈകിട്ട് 6 മണിക്ക്  ബത്തേരി രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസിന്റെ അദ്ധ്യക്ഷതയിൽ ബത്തേരിയിൽ വച്ചും; ഡിസംബർ 20 ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് താമരശ്ശേരി രൂപതയിലെ വിലങ്ങാട് വെച്ച്, കോഴിക്കോട് രൂപതാദ്ധ്യക്ഷനും കെ.ആർ.എൽ.സി.ബി.സി. പ്രസിഡന്റുമായ ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കലിന്റെ അദ്ധ്യക്ഷതയിലും കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും. കെ.സി.ബി.സി. സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും താമരശ്ശേരി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആമുഖ പ്രഭാഷണവും നടത്തും.
 

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങളിൽ മഹാമനസ്കതയോടെ നാളിതുവരെ സഹകരിച്ച എല്ലാവര്ക്കും നന്ദിയർപ്പിക്കുന്നു. പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തൊള്ളായിരം കുടുംബങ്ങൾക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി ഉപജീവന പദ്ധതികളും, തൊള്ളായിരത്തി ഇരുപത്തഞ്ച് കുടുംബങ്ങൾക്ക് ₹9500/- വീതം ധനസഹായം നല്കുകയും ചെയ്തു. സർവ്വതും നഷ്ടപ്പെട്ടവർക്കായി കേരള ജനത ഒന്നിച്ചു ചേർന്ന് പ്രതീക്ഷയോടെ നടത്തുന്ന തുടർ നിർമ്മാണ, പുനരധിവാസ പ്രവർത്തനങ്ങളിൽ ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ഫാ. ജേക്കബ് മാവുങ്കൽ
സെക്രട്ടറി, ജെ പി ഡി കമ്മീഷൻ, കെ.സി.ബി.സി. 
Phone: 9495510395

 

Comments

leave a reply

Related News