Foto

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജലവിഭവവകുപ്പു മന്ത്രിക്ക് നിവേദനം നല്‍കി

കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് സംസ്ഥാന ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കി.  സമകാലീന സാഹചര്യത്തില്‍ സംസ്ഥാന ജലവിഭവവകുപ്പിലൂടെ പൊതുസമൂഹത്തിന്റെ നന്മയ്ക്കും വികസനത്തിനുമായി നടപ്പിലാക്കേണ്ട സാധാരണക്കാരിയ ജനങ്ങളുടെ പ്രായോഗിക ആവശ്യങ്ങളാണ് നിവേദനത്തിലൂടെ കെ.സി.സി സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്. നദികളിലും ജലസ്രോതസ്സുകളിലും പ്ലാസ്റ്റിക് ളള്‍പ്പടെയുള്ള മാലിന്യം നിക്ഷേപിക്കുന്ന ശൈലിയില്‍ മാറ്റമുണ്ടാകുക, നദികളുടെ സംരക്ഷണത്തിന് ആവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, നദികളില്‍ ആവശ്യാനുസരണം ചെക്കുഡാമുകളും ഇതര ജലസംരക്ഷണ മാര്‍ഗ്ഗങ്ങളും നിര്‍മ്മിക്കുക,  എല്ലാ ആള്‍ക്കാര്‍ക്കും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക,  കൃഷി ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കായി  വിവിധ പദ്ധതികള്‍ പൊതുജനങ്ങള്‍ക്കായി നടപ്പിലാക്കുക, മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുക, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ തോടുകളും പുഴകളും ടൂറിസത്തിനും ജലഗതാഗതത്തിനും യോഗ്യമാക്കുക  എന്നിവയാണ് കെ.സി.സി നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.   കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര നിവേദനം മന്ത്രിക്കു കൈമാറി. കെ.സി.സി ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ, അതിരൂപതാ ഭാരവാഹികളായ ബിനോയി ഇടയാടിയില്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, തോമസ് അരയത്ത്, സ്റ്റീഫന്‍ കുന്നുംപുറത്ത്, തോമസ് അറക്കത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

Foto

Comments

leave a reply

Related News