പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനങ്ങളായ കർത്താവേ അങ്ങേയ്ക്ക് സ്തുതി (ലൗദാത്തോ സി), ദൈവത്തെ സ്തുതിക്കുവിൻ (ലൗദാത്തേ ദേവും), മനുഷ്യ ജീവന്റെ മാഹാത്മ്യം വ്യക്തമാക്കി വിശ്വാസ പ്രബോധന സംബന്ധ മന്ത്രാലയം (DDF) പ്രസിദ്ധീകരിച്ച പ്രബോധന രേഖയായ അനന്ത മാഹാത്മ്യം (ദിഞ്ഞിത്താസ് ഇൻഫിനിത്താ) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ പഠന ശിബിരം സംഘടിപ്പിക്കപ്പെടുന്നത്.
പരിസ്ഥിതിസംരക്ഷണവും ജീവസംരക്ഷണവും ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ, കെസിബിസി ഹരിതശീല വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2025 ന് മുന്നൊരുക്കമായി, ഇത്തരമൊരു പഠനശിബിരം അതീവ പ്രാധാന്യമർഹിക്കുന്നു. സഭയുടെ നിലപാടുകൾ മനസിലാക്കി ജീവന്റെയും പരിസ്ഥിതിയുടെയും സംരക്ഷകരാകാൻ സമൂഹത്തെയും കുടുംബങ്ങളെയും ഒരുക്കാൻ നമുക്ക് കരുത്തുപകരുന്ന ഈ പഠനശിബിരത്തിൽ പങ്കെടുക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നു.
ക്ലാസുകൾ നയിക്കുന്നത് പ്രഗത്ഭ ദൈവശാസ്ത്രജ്ഞരായ റവ. ഡോ. അഗസ്റ്റിൻ ചേന്നാട്ട്, റവ. ഡോ. ഷാനു ഫെർണാണ്ടസ്, റവ. ഡോ. ജേക്കബ് പ്രസാദ് എന്നിവരാണ്.
തീയതി: ആഗസ്റ്റ് 31 ശനിയാഴ്ച
സമയം: 9.30 am മുതൽ 1.30 pm വരെ
സ്ഥലം: പിഒസി, പാലാരിവട്ടം, എറണാകുളം
സംഘാടകർ: കേരള കോൺഫ്രൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് (KCMS), കെസിബിസി പാസ്റ്ററൽ ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ട് (PTI) & ജാഗ്രത ഐ ടി മിഷൻ
രജിസ്റ്റർ ചെയ്യാൻ: ഈ ഗൂഗിൾ ഫോം - https://forms.gle/y1z5Yor9TVQzyDUH7 പൂരിപ്പിക്കുകയോ,
+91 75949 00555 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് മെസേജ് അയയ്ക്കുകയോ ചെയ്യുക. ആഗസ്റ്റ് 28 ന് രജിസ്‌ട്രേഷൻ അവസാനിക്കുന്നതായിരിക്കും.
രജിസ്‌ട്രേഷൻ ഫീസ്: 300 രൂപ
ക്രിസ്തുവിൽ സ്നേഹപൂർവ്വം,
റവ. ഫാ. ടോണി കോഴിമണ്ണിൽ
ഡീൻ ഓഫ് സ്റ്റഡീസ്, പി.റ്റി.ഐ
Comments