Foto

ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖലാ നേതൃസംഗമം നാളെ കൊല്ലത്ത്

ടീച്ചേഴ്‌സ് ഗില്‍ഡ് തെക്കന്‍ മേഖലാ നേതൃസംഗമം 

കൊല്ലം പട്ടത്താനം വിമല ഹൃദയ GHSS ല്‍ വച്ച്

കൊല്ലം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍  തെക്കന്‍ മേഖലാ നേതൃസംഗമം നാളെ  കൊല്ലം പട്ടത്താനം വിമല ഹൃദയ GHSS ല്‍ വച്ച് നടക്കുന്നു പാഠങ്ങള്‍ അഭ്യസിപ്പിക്കുക മാത്രമല്ല,  വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ അതിന്റെ സമഗ്രതയില്‍ കരുപ്പിടിപ്പിക്കുന്ന അടിസ്ഥാന സ്രോതസ്സായി ആധുനിക വിദ്യാഭ്യാസം മാറിയിരിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിന്റെ ഘടന യുള്‍പ്പടെയുള്ള കാതലായ മാറ്റങ്ങളെ വിഭാവനം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയും ശരിയായ ദിശ കുട്ടികള്‍ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് മേഖലാ നേതൃസംഗമത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, തിരുവല്ല, കൊല്ലം, പുനലൂര്‍, തിരുവനന്തപുരം അതിരൂപത , തിരുവനന്തപുരം മേജര്‍ അതിരൂപത , നെയ്യാറ്റിന്‍കര, മാവേലിക്കര, പത്തനംതിട്ട, പാറശ്ശാല തുടങ്ങിയ പന്ത്രണ്ട് രൂപതകള്‍ ഉള്‍ക്കൊള്ളുന്നതാണ് തെക്കന്‍ മേഖല. കൊല്ലം രൂപതയുടെ അധ്യക്ഷന്‍ ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊല്ലം രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ബിനു തോമസ് മുഖ്യ സന്ദേശം നല്‍കും . സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍, സംസ്ഥാന ജനറല്‍ സെകട്ടറി സി.റ്റി. വര്‍ഗീസ്, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ് എന്നിവര്‍ ചര്‍ച്ച നയിക്കും. തെക്കന്‍ മേഖലാ പ്രസിഡന്റ് സ്റ്റീഫന്‍സണ്‍ ഏബ്രഹാം, ജനറല്‍ സെകട്ടറി ഷീജ.കെ. ജോണ്‍, ട്രഷറര്‍ കെ.കെ റജി , കൊല്ലം രൂപതാ പ്രസിഡന്റ് ബെയ്‌സില്‍ നെറ്റാര്‍ പി , ജനറല്‍ സെക്രട്ടറി ടിസ് ബാബു , എലിസബേത്ത് ലിസ്സി , പ്രമീള ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കും തുടര്‍ന്ന് ആനുകാലിക വിദ്യാഭ്യാസ നയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും

Comments

leave a reply

Related News